TRENDING:

സൗദിയിൽ മോഷ്ടാക്കളുടെ കുത്തേറ്റ് തൃശ്ശൂർ സ്വദേശി മരിച്ചു

Last Updated:

ഇന്നലെ രാത്രിയാണ് മോഷണശ്രമം ചെറുക്കുന്നതിനിടയിൽ കുത്തേറ്റത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റിയാദ്: സൗദിയിൽ മോഷ്ടാക്കളുടെ കുത്തേറ്റ മലയാളി മരിച്ചു. തൃശൂര്‍ പെരിങ്ങൊട്ടുകര സ്വദേശി കാരിപ്പംകുളം അഷ്റഫ് (43) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മോഷണശ്രമം ചെറുക്കുന്നതിനിടയിൽ കുത്തേറ്റത്. റിയാദ് എക്സിറ്റ് നാലിലുള്ള പാര്‍ക്കില്‍ വിശ്രമിക്കുന്നതിനിടെയാണ് അഷ്റഫിനു നേരെ ആക്രമണമുണ്ടായത്.
advertisement

പരിക്കേറ്റ അഷ്റഫിനെ സൗദി ജര്‍മന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. സൗദി സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അഷ്റഫ്.

Also Read- വിമാനത്താവളത്തിൽ എത്താതെ ചെക്ക് ഇൻ; ഷാർജയിൽ സിറ്റി ചെക്ക് ഇൻ സർവീസുമായി എയർ അറേബ്യ

ഭാര്യ:ഷഹാന, ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഉമ്മുല്‍ ഹമാം കമ്മിറ്റി അംഗമായിരുന്നു അഷ്‌റഫ്.

മറ്റൊരു സംഭവത്തിൽ, ദമാമിൽ ഇന്ത്യൻ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു. ഹൈദരാബാദ് സ്വദേശികളായ ഇബ്രാഹിം അസ്ഹര്‍ (16), ഹസ്സൻ റിയാസ് (18) എന്നിവരാണ് മരിച്ചത്. ഇതിൽ ഹസൻ റിയാസാണ് കാർ ഓടിച്ചിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന അമ്മാര്‍ (13) ഗുരുതരമായി പരിക്കേറ്റ ആശുപത്രിയിൽ ചികിത്സയിലാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദിയിൽ മോഷ്ടാക്കളുടെ കുത്തേറ്റ് തൃശ്ശൂർ സ്വദേശി മരിച്ചു
Open in App
Home
Video
Impact Shorts
Web Stories