വിമാനത്താവളത്തിൽ എത്താതെ ചെക്ക് ഇൻ; ഷാർജയിൽ സിറ്റി ചെക്ക് ഇൻ സർവീസുമായി എയർ അറേബ്യ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
യാത്രക്കാർക്ക് വേണ്ടി മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് എയർ അറേബ്യ സിറ്റി ചെക്ക്-ഇൻ സേവനം ആരംഭിച്ചത്.
മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും ആദ്യത്തേതും ഏറ്റവും വലുതും ചെലവ് കുറഞ്ഞുമായ കാരിയർ എയർ അറേബ്യ ഷാർജയിലെ അൽ മദീന ഷോപ്പിംഗ് സെന്ററിന് എതിർവശത്തുള്ള മുവൈലയിൽ തങ്ങളുടെ ഏറ്റവും പുതിയ സിറ്റി ചെക്ക്-ഇൻ സൗകര്യം ആരംഭിച്ചതായി അറിയിച്ചു.
യാത്രക്കാർക്ക് വേണ്ടി മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് എയർ അറേബ്യ സിറ്റി ചെക്ക്-ഇൻ സേവനം ആരംഭിച്ചത്. യാത്രക്കാർക്ക് എമിറേറ്റ്‌സിന് സമീപമുള്ള ഒരു സ്ഥലത്ത് അവരുടെ ബാഗുകൾ സൂക്ഷിക്കാനും ബോർഡിംഗ് പാസ് എടുക്കാനും ഇതിലൂടെ സാധിക്കും. വിമാനത്തിൽ കയറും മുമ്പുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സമയം ലാഭിക്കുന്നതിനും എയർപോർട്ടിലെ ക്യൂവുകളിൽ നിന്ന് ഒഴിവാകുന്നതിനും എയർപോർട്ടിൽ എത്തുമ്പോൾ യാത്രക്കാർക്ക് നേരിട്ട് അവരുടെ ഫ്ലൈറ്റിലേക്ക് പോകാൻ അനുവദിക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ സേവനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
advertisement
മുവൈലയിലെ ഈ സേവനം ദിവസവും രാവിലെ 10:00 മുതൽ രാത്രി 10:00 വരെ ലഭിക്കും. ഫ്ലൈറ്റ് പുറപ്പെടുന്നതിന് 8 മണിക്കൂർ മുമ്പ് വരെ 24 മണിക്കൂറിനുള്ളിൽ യാത്രക്കാർക്ക് അവരുടെ ലഗേജ് ചെക്ക് ഇൻ ചെയ്യാനുള്ള സൗകര്യമുണ്ട്. എയർപോർട്ട് സൗകര്യങ്ങൾക്ക് സമാനമായി യാത്രക്കാർക്ക് അധിക ലഗേജ് അലവൻസ് വാങ്ങുക, ഇഷ്ടപ്പെട്ട സീറ്റുകൾ തിരഞ്ഞെടുക്കുക, അല്ലെങ്കിൽ അവരുടെ ഫ്ലൈറ്റ് ക്രമീകരണങ്ങളിൽ മാറ്റങ്ങൾ വരുത്തുക തുടങ്ങിയ സേവനങ്ങളും ഇവിടെ നിന്ന് ചെയ്യാൻ കഴിയും.
advertisement
ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഷാർജ, റാസൽ ഖൈമ, അജ്മാൻ, അൽ ഐൻ എന്നിവിടങ്ങളിലെ 6 സിറ്റി ചെക്ക്-ഇൻ സൗകര്യങ്ങളിൽ എവിടെ നിന്ന് വേണമെങ്കിലും ഈ സേവനം പ്രയോജനപ്പെടുത്താം.
Location :
Thiruvananthapuram,Kerala
First Published :
June 13, 2023 7:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
വിമാനത്താവളത്തിൽ എത്താതെ ചെക്ക് ഇൻ; ഷാർജയിൽ സിറ്റി ചെക്ക് ഇൻ സർവീസുമായി എയർ അറേബ്യ