TRENDING:

ഉല്ലാസയാത്രയ്ക്കിടെ ബോട്ടപകടം; കുവൈറ്റില്‍ 2 മലയാളികള്‍ മരിച്ചു

Last Updated:

അപകടം ഉണ്ടായ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുവൈറ്റില്‍ ചെറുവഞ്ചിയില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. ലുലു എക്സ്ചേഞ്ച് ജീവനക്കാരായ കണ്ണൂര്‍ പുതിയവീട് സുകേഷ് (44) പത്തനംതിട്ട മോഴശേരിയില്‍ ജോസഫ് മത്തായി (ടിജോ-29) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഖൈറാന്‍ റിസോര്‍ട്ട് മേഖലയിലായിരുന്നു സംഭവം. അപകടം ഉണ്ടായ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല.
advertisement

വിസ പുതുക്കി മടങ്ങുന്നതിനിടെ വാഹനാപകടം; മലയാളി യുവതി ജിദ്ദയില്‍ മരിച്ചു

സുകേഷ് ലുലു എക്സ്ചേഞ്ച് കോര്‍പ്പറേറ്റ് മാനേജരും ടിജോ അക്കൗണ്ട് അസി.മാനേജരുമായിരുന്നു. ആറ് മാസം മുമ്പാണ് ടിജോ വിവാഹിതനായത്. ഭാര്യയെ കുവൈത്തിലേക്ക് കൊണ്ടുവരാനിരിക്കെയായിരുന്നു അപകടം.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഉല്ലാസയാത്രയ്ക്കിടെ ബോട്ടപകടം; കുവൈറ്റില്‍ 2 മലയാളികള്‍ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories