വിസ പുതുക്കി മടങ്ങുന്നതിനിടെ വാഹനാപകടം; മലയാളി യുവതി ജിദ്ദയില്‍ മരിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
മൃതദേഹം അല്ലൈത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റി
സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി പയ്യശേരി തണ്ടുപാറയ്ക്കൽ ഫസ്ന ഷെറിൻ (23) ആണ് മരിച്ചത്. ജോര്‍ദാനില്‍ നിന്ന് ജിസാനിലേക്ക് മടങ്ങും വഴി മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെടുകയായിരുന്നു. ജിദ്ദയില്‍ നിന്നും 120 കിമി അകലെയുള്ള അല്ലൈത്തില്‍ വെച്ചായിരുന്നു അപകടം.
വിസിറ്റിങ്ങ് വിസ പുതുക്കാനായി വീട്ടുകാര്‍ക്കൊപ്പം ജോര്‍ദാനിലേക്ക് പോയതായിരുന്നു ഫസ്ന. മൃതദേഹം അല്ലൈത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്ക് നിസാര പരിക്കുകളാണുള്ളത്. പരിക്ക് പറ്റിയവരിൽ ഒരാളെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലും ബാക്കിയുള്ളവരെ അല്ലൈത്ത് ആശുപത്രിയിലും പ്രവേശിച്ചിപ്പിച്ചു.
Location :
Malappuram,Malappuram,Kerala
First Published :
March 20, 2023 7:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
വിസ പുതുക്കി മടങ്ങുന്നതിനിടെ വാഹനാപകടം; മലയാളി യുവതി ജിദ്ദയില്‍ മരിച്ചു