യുഎഇയിലെ ഔദ്യോഗിക ബലിപെരുന്നാൾ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇസ്ലാമിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ബലി പെരുന്നാള്‍ പ്രമാണിച്ച് ജീവനക്കാര്‍ക്ക് ഹിജ്രി കലണ്ടര്‍ പ്രകാരം ദുല്‍ഹിജ്ജ 9 മുതല്‍ 12 വരെയായിരിക്കും അവധി. ശമ്പളത്തോടുകൂടിയ അവധിയാണ് അധികൃതര്‍ പ്രഖ്യാപിച്ചത്.
വാരാന്ത്യം ഉള്‍പ്പെടുത്തിയാല്‍, ഇത് ആറ് ദിവസം വരെ നീണ്ടുനില്‍ക്കുന്ന നീണ്ട ഇടവേളയായി മാറുമെന്ന പ്രതീക്ഷയിലാണ് യുഎഇയിലെ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ള ജീവനക്കാരും കുടുംബങ്ങളും.
Also Read- യുഎഇയിൽ താമസിക്കുന്ന മുസ്ലിങ്ങൾക്ക് ഒരേസമയം 2 ഭാര്യമാരെയും മക്കളെയും സ്പോൺസർ ചെയ്യാം
advertisement
ജൂലായ് ഒന്ന് മുതലാണ് രാജ്യത്തെ വേനലവധി ആരംഭിക്കുക. പെരുന്നാള്‍ അവധി കൂടി മുന്നില്‍ക്കണ്ട് വിമാനത്താവളങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നത്. ഈദ് അവധിക്കും വേനല്‍ അവധിക്കും ആഴ്ചകള്‍ ബാക്കിയുണ്ടെങ്കിലും വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ നീണ്ട ക്യൂവാണ് യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.