യുഎഇയിൽ താമസിക്കുന്ന മുസ്ലിങ്ങൾക്ക് ഒരേസമയം 2 ഭാര്യമാരെയും മക്കളെയും സ്പോൺസർ ചെയ്യാം
- Published by:Rajesh V
- news18-malayalam
Last Updated:
വിവാഹിതരല്ലാത്ത പെൺകുട്ടികളെയും 25 വയസ്സിന് താഴെയുള്ള ആൺ മക്കളെയും സ്പോൺസർ ചെയ്യാം
അബുദാബി: യുഎഇയിൽ താമസിക്കുന്ന മുസ്ലിങ്ങൾക്ക് ഒരേ സമയം രണ്ടു ഭാര്യമാരെയും മക്കളെയും സ്പോൺസർ ചെയ്യാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി). ഇതിനായി അറബിക് ഭാഷയിലേക്ക് മൊഴിമാറ്റി അറ്റസ്റ്റ് ചെയ്ത വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിവാഹിതരല്ലാത്ത പെൺകുട്ടികളെയും 25 വയസ്സിന് താഴെയുള്ള ആൺ മക്കളെയും സ്പോൺസർ ചെയ്യാം.
25 വയസ് കഴിഞ്ഞ മകൻ വിദ്യാർത്ഥിയാണെങ്കിൽ പിതാവിന് സ്പോൺസർ ചെയ്യാം. ഇത്തരക്കാർക്ക് ഒരു വർഷത്തേക്കുള്ള വിസയാണ് ലഭിക്കുക. പുതുതായി ജനിക്കുന്ന മക്കൾക്ക് 4 മാസത്തിനകം (120 ദിവസം) റസിഡൻസ് പെർമിറ്റ് എടുക്കണം. ഇതേസമയം ഭാര്യയുടെ മുൻ വിവാഹത്തിലെ മക്കളെയും സ്പോൺസർ ചെയ്യാൻ അനുമതിയുണ്ട്. ഇതിനു കുട്ടിയുടെ യഥാർത്ഥ പിതാവിന്റെ അനുമതിക്കൊപ്പം സുരക്ഷാ തുകയും കെട്ടിവയ്ക്കണം. ഈ കുട്ടികൾക്ക് ഒരു വർഷത്തേക്കാണ് വിസ ലഭിക്കുക. മാനദണ്ഡം പാലിച്ചാൽ ഓരോ വർഷത്തേക്കും പുതുക്കി നൽകും.
advertisement
ഭാര്യയുടെയും മക്കളുടെയും പാസ്പോർട്ട് കോപ്പി, ഫോട്ടോ, മെഡിക്കൽ സർട്ടിഫിക്കറ്റ് (18 വയസിന് മുകളിലുള്ളവർക്ക് മാത്രം), സ്പോൺസർ ചെയ്യുന്നയാളുടെ പാസ്പോർട്ട് കോപ്പി (വിസ പതിച്ചത്), സ്വന്തം ബിസിനസ് ആണെങ്കിൽ കമ്പനി കരാർ, അല്ലെങ്കിൽ ശമ്പള സർട്ടിഫിക്കറ്റ്, വാടക കരാർ എന്നീ രേഖകളാണ് ഇതിനായി വേണ്ടത്.
സ്പോൺസറുടെ റസിഡൻസ് പെർമിറ്റിലാണ് ഭാര്യയുടെയും മക്കളുടെയും താമസാനുമതി രേഖ ബന്ധിപ്പിക്കുക. സ്പോൺസറുടെ വിസ റദ്ദായാൽ കുടുംബാംഗങ്ങളുടെ വിസകളും റദ്ദാകും. കുടുംബാംഗങ്ങൾക്ക് മറ്റൊരു വീസയിലേക്ക് മാറാനോ രാജ്യം വിടാനോ 6 മാസത്തെ സാവകാശം ലഭിക്കും. കുടുംബാംഗങ്ങളുടെ വിസാ കാലാവധി കഴിഞ്ഞിട്ടും പുതുക്കിയില്ലെങ്കിൽ സ്പോൺസർക്ക് പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.
advertisement
Summary: The Federal Authority for Identity, Citizenship, Customs and Port Security (ICP) of United Arab Emirates (UAE) has said that Muslims residing in the country are allowed to sponsor two wives at the same time
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 12, 2023 11:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎഇയിൽ താമസിക്കുന്ന മുസ്ലിങ്ങൾക്ക് ഒരേസമയം 2 ഭാര്യമാരെയും മക്കളെയും സ്പോൺസർ ചെയ്യാം


