TRENDING:

യുഎഇയിലെ ഫ്ലാറ്റിൽ കഞ്ചാവ് വളർത്തിയവർ അറസ്റ്റിൽ

Last Updated:

കെട്ടിടത്തിലെ എയർ കണ്ടീഷനിംഗ് യൂണിറ്റുകളിൽ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്ന ഒരു താമസക്കാരനാണ് കഞ്ചാവു കൃഷി കണ്ടെത്തിയ വിവരം പോലീസിനെ അറിയിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുഎഇയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഒരു സംഘം യുവാക്കളെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഷാർജ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായവർ ഏഷ്യൻ വംശജരാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇവർ രാജ്യക്കാരാണെന്ന് സൂചനയില്ല. മയക്കുമരുന്ന് കടത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു കൃഷിയെന്ന് പോലീസ് പറയുന്നു. ഏത് ഗണത്തിൽ പെട്ട മയക്കുമരുന്നാണ് ഇവർ നട്ടുവളർത്തിയതെന്ന കാര്യവും പോലീസ് പുറത്തു വിട്ടിട്ടില്ല. എന്നാൽ ഇത് കഞ്ചാവു ചെടികളാണെന്നാണ് പ്രോസികൂഷൻ പുറത്ത് വിട്ട ചിത്രങ്ങളിൽ നിന്ന് മനസിലാകുന്നത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

Also read- ലഹരി വസ്‍തുക്കളുടെ പ്രോത്സാഹനം; 208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് ദുബായ് പൂട്ടിട്ടു

കെട്ടിടത്തിലെ എയർ കണ്ടീഷനിംഗ് യൂണിറ്റുകളിൽ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്ന ഒരു താമസക്കാരനാണ് കഞ്ചാവു കൃഷി കണ്ടെത്തിയ വിവരം പോലീസിനെ അറിയിച്ചത്. ഉടൻ തന്നെ പോലീസ് ഈ അപ്പാർട്ട്മെന്റിൽ റെയ്ഡ് നടത്തി. മയക്കുമരുന്ന് കൃഷിക്ക് ഉപയോഗിച്ച ഉപകരണങ്ങളും പോലീസ് സംഘം പിടിച്ചെടുത്തു. പ്രതികൾ ഈ ഒരു ആവശ്യത്തിനായി മാത്രമാണ് അപ്പാർട്ട്മെന്റ് വാടകക്ക് എടുത്തത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമായത് എന്നും പോലീസ് അറിയിച്ചു. മയക്കുമരുന്ന് ചെടികൾ നട്ടുവളർത്തുന്നത് നിരോധിക്കുന്ന നിയമം രാജ്യത്തുണ്ടെന്നും മയക്ക് മരുന്ന് കടത്തുന്നവർക്കുള്ള പരമാവധി ശിക്ഷ വധശിക്ഷയാണ് എന്നും പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎഇയിലെ ഫ്ലാറ്റിൽ കഞ്ചാവ് വളർത്തിയവർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories