ലഹരി വസ്‍തുക്കളുടെ പ്രോത്സാഹനം; 208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് ദുബായ് പൂട്ടിട്ടു

Last Updated:

ലഹരി കടത്തുകാര്‍ക്കും വില്‍പനക്കാര്‍ക്കും എതിരെ ദുബൈ പൊലീസ് നടപടികള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് 208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് പൂട്ട് വീണത്

ദുബൈ: ലഹരി വസ്‍തുക്കളുടെ പ്രോത്സാഹനം കണ്ടത്തിയ 208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ച് ദുബൈ പൊലീസ്. ലഹരി കടത്തുകാര്‍ക്കും ലഹരി വില്‍പനക്കാര്‍ക്കും എതിരെ ദുബൈ പൊലീസ് നടപടികള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് നടപടി. 2023ന്റെ ആദ്യ പാദത്തില്‍ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മയക്കുമരുന്ന് സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങളില്‍ 47 ശതമാനവും അറസ്റ്റ് ചെയ്തത് ദുബൈ പൊലീസാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർരി അടുത്തിടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്.
ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം 238 കിലോഗ്രാം മയക്കുമരുന്നും അറുപത് ലക്ഷത്തിലധികം ലഹരി ഗുളികകളും പിടിച്ചെടുത്തു. യുഎഇയില്‍ ഉടനീളം ഇക്കാലയളവില്‍ കണ്ടെടുത്ത നിരോധിത ലഹരി വസ്‍തുക്കളുടെ ആകെ അളവിന്റെ 36 ശതമാനം വരും ഇത്. കൊക്കെയ്‍ന്‍, ഹെറോയിന്‍, ക്രിസ്റ്റല്‍ മെത്ത്, കറുപ്പ്, കഞ്ചാവ്, ഹാഷിഷ്, മറ്റ് ഗുളികകള്‍ തുടങ്ങിയവയെല്ലാം പിടിച്ചെടുത്ത ലഹരി വസ്‍‍തുക്കളില്‍ ഉള്‍പ്പെടുമെന്നും ദുബൈ പൊലീസ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ലഹരി വസ്‍തുക്കളുടെ പ്രോത്സാഹനം; 208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് ദുബായ് പൂട്ടിട്ടു
Next Article
advertisement
'സംഭവിച്ചതൊന്നും ഓർമയില്ല!'  ഒരാഴ്ച മുമ്പ് ബിജെപിയിൽ ചേർന്ന യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടിയിൽ തിരികെയെത്തി
'സംഭവിച്ചതൊന്നും ഓർമയില്ല!'  ഒരാഴ്ച മുമ്പ് ബിജെപിയിൽ ചേർന്ന യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടിയിൽ തിരികെയെത്തി
  • യൂത്ത് കോൺഗ്രസ് നേതാവ് അഖിൽ ഓമനക്കുട്ടൻ ബിജെപിയിൽ ചേർന്ന ഒരു ആഴ്ചയ്ക്കു ശേഷം തിരികെ കോൺഗ്രസിൽ.

  • അഖിൽ ഓമനക്കുട്ടൻ ബിജെപിയിൽ ചേർന്നത് ചതിപ്രയോഗത്തിലൂടെയാണെന്നും തനിക്ക് ഓർമ്മയില്ലെന്നും പറഞ്ഞു.

  • ഇനിയുള്ള കാലം കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും അഖിൽ ഓമനക്കുട്ടൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

View All
advertisement