''ഇത് ഞാനെന്നും എന്റെ മനസ്സില്‍ സൂക്ഷിക്കും. ഇന്നത്തെ ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്കിടെ ഷെയ്ഖ് മുഹമ്മദ് റാഷിദ് അല്‍ മഖ്തൂം അദ്ദേഹത്തിന്റെ പുസ്തകം എനിക്ക് സമ്മാനമായി നല്‍കുകയുണ്ടായി. അതിനുള്ളില്‍ അദ്ദേഹം ഒരു സന്ദേശവും പങ്കുവെച്ചിട്ടുണ്ട്. ഭാവി തലമുറ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രചോദിതരാകും. ദുബായിയുടെ വളര്‍ച്ചയ്ക്കും ഭൂമിക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളുടെ സമര്‍പ്പണവും വിശിഷ്ടമാണ്,'' പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
Also read-പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തർ പ്രധാനമന്ത്രിയുമായി നിർണായകമായ കൂടിക്കാഴ്ച നടത്തി
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകള്‍ വിലപ്പെട്ട അനുഭവങ്ങളുടെയും പ്രതിഫലങ്ങളുടെയും ഒരു യാത്രയായിരുന്നുവെന്നും തന്റെ പുസ്തകം മോദി ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പുസ്തകത്തില്‍ പങ്കുവെച്ച സന്ദേശത്തില്‍ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.