പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തർ പ്രധാനമന്ത്രിയുമായി നിർണായകമായ കൂടിക്കാഴ്ച നടത്തി

Last Updated:

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ ഖത്തര്‍ പ്രധാനമന്ത്രി ഒരുക്കിയ അത്താഴവിരുന്നില്‍ മോദി പങ്കെടുത്തിരുന്നു.

രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിന് ശേഷം ഖത്തര്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശേഷം ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനിയുമായി ഉഭയകക്ഷി ചര്‍ച്ചയും നടത്തി. ബുധനാഴ്ച രാത്രിയോടെയാണ് മോദി ഖത്തറിലെത്തിയത്. ഇത് രണ്ടാം തവണയാണ് നരേന്ദ്രമോദി ഖത്തര്‍ സന്ദര്‍ശിക്കുന്നത്. 2016 ജൂണിലായിരുന്നു അദ്ദേഹം ആദ്യമായി ഖത്തര്‍ സന്ദര്‍ശിച്ചത്.
''പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഖത്തര്‍ സൗഹൃദ ബന്ധം ശക്തിപ്പെടുത്തുന്ന രീതിയിലുള്ള ചര്‍ച്ചകള്‍ നടത്താന്‍ സാധിച്ചു,'' കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
പ്രധാനമന്ത്രിയുടെ ഖത്തറിലെ പരിപാടികള്‍
1. വ്യാഴാഴ്ച ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമാദ് അല്‍താനിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രാദേശിക-അന്തര്‍ദേശീയ വിഷയങ്ങള്‍ കൂടിക്കാഴ്ചയ്ക്കിടെ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
advertisement
2. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ ഖത്തര്‍ പ്രധാനമന്ത്രി ഒരുക്കിയ അത്താഴവിരുന്നില്‍ മോദി പങ്കെടുത്തിരുന്നു. യുഎഇ സന്ദര്‍ശനത്തിന് ശേഷമാണ് മോദി ഖത്തറിലെത്തിയത്. ശേഷം ഇന്ത്യക്കാരുമായി അദ്ദേഹം സംവദിച്ചു.
3. ഖത്തറില്‍ എട്ട് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഉണ്ടെന്നും ഇത് ഇരുരാജ്യങ്ങളുടെയും ശക്തമായ സൗഹൃദബന്ധത്തിന്റെ ഫലമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
4. ഖത്തറില്‍ 840,000 ഇന്ത്യക്കാരാണുള്ളതെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. 2010ലെ ഖത്തര്‍ സെന്‍സസ് പ്രകാരം ഖത്തറിലെ ആകെ ജനസംഖ്യയുടെ 25 ശതമാനവും ഇന്ത്യക്കാരാണ്.
advertisement
5. 2012ലെ റിപ്പോര്‍ട്ട് പ്രകാരം ഖത്തറിലെ ഇന്ത്യക്കാരുടെ 60-70 ശതമാനം പേരും നിര്‍മ്മാണ, വിദഗ്ധ, അവിദഗ്ധ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവര്‍ വൈറ്റ് കോളര്‍ ജോലികള്‍ ചെയ്ത് വരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
6. എന്‍ജീനിയര്‍മാര്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍, മീഡിയ പ്രൊഫഷണലുകള്‍, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി മേഖലയിലെ വിദഗ്ധര്‍, അധ്യാപകര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, മാനേജര്‍,ആര്‍ക്കിടെക്റ്റ് എന്നീ മേഖലകളിലും ഇന്ത്യക്കാരുടെ സാന്നിദ്ധ്യമുണ്ട്.
7. ഖത്തറിലെ ഇന്ത്യക്കാരില്‍ 50 ശതമാനം പേരും കേരളത്തില്‍ നിന്നുള്ളവരാണെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തർ പ്രധാനമന്ത്രിയുമായി നിർണായകമായ കൂടിക്കാഴ്ച നടത്തി
Next Article
advertisement
കരൂർ ദുരന്തത്തിൽ ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ
കരൂർ ദുരന്തത്തിൽ ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ
  • മതിയഴകൻ അറസ്റ്റിലായതോടെ വിജയിയുടെ കരൂർ റാലി ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.

  • വിജയിയുടെ കരൂർ റാലിയിൽ തിക്കിലും തിരക്കിലും 41 പേർ മരിച്ചതായി പൊലീസ് റിപ്പോർട്ട്.

  • പരിപാടി മനഃപൂർവം വൈകിച്ചതാണ് കൂടുതൽ ആളുകൾ എത്താൻ കാരണമായതെന്ന് എഫ്ഐആറിൽ പറയുന്നു.

View All
advertisement