ഭാര്യയുടെ ഇത്തരമൊരു പ്രവൃത്തിയുടെ പേരിൽ താൻ നേരിടേണ്ടി വന്ന സമ്മർദ്ദങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഭർത്താവ് കേസ് ഫയൽ ചെയ്തത്. ഭാര്യയുടെ ഈ നടപടി തനിക്ക് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. ഇത് മൂലം ജോലിയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. കേസ് നടക്കുന്ന സമയത്ത് ജോലിക്ക് ഹാജരാകാൻ കഴിയാത്തത് മൂലം ശമ്പളവും നഷ്ടമായി. അറ്റോർണി ഫീസ് പോലും നൽകാൻ കഴിയാത്ത അവസ്ഥയിലാണ് താനെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.
advertisement
വാദം കേട്ട കോടതി ഭർത്താവിന്‍റെ സ്വകാര്യതയെ ലംഘിക്കുന്ന നീക്കങ്ങളാണ് ഭാര്യ നടത്തിയതെന്ന് തെളിവുകളിലൂടെ വ്യക്തമായി എന്നാണ് അറിയിച്ചത്. ഫോൺ രഹസ്യമായി പരിശോധിച്ച് അതിലെ ചിത്രങ്ങളും റെക്കോഡിംഗുകളും മറ്റുള്ളവരുമായി പങ്കുവച്ച് അയാളെ അപമാനിച്ചത് സ്വകാര്യത ലംഘനം തന്നെയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ വിധിച്ചത്.
പരാതിക്കാരനായ ഭർത്താവ് തന്‍റെ കക്ഷിയെ അധിക്ഷേപിച്ചെന്നും വീട്ടിൽ നിന്നും ഇറക്കിവിട്ടെന്നും യുവതിക്ക് വേണ്ടി ഹാജരായ അറ്റോർണി കോടതിയിൽ വാദിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ പരാതിക്കാരന് നഷ്ടപരിഹാര തുക നൽകാന്‍ കോടതി ഉത്തരവിടുകയായിരുന്നു. പിഴയ്ക്ക് പുറമെ നിയമ നടപടികൾക്കടക്കം ചിലവായ തുകയും നല്‍കണമെന്നും നിർദേശിച്ചിട്ടുണ്ട്.