വിവാഹവാർഷികത്തിന് ഭാര്യക്ക് ഒരുകിലോ തൂക്കമുള്ള 'സ്വർണ്ണമാല'; വൈറൽ വീഡിയോയിലെ ഭർത്താവിനെ തേടി പൊലീസെത്തി

Last Updated:

വിലകൂടിയ വസ്തുക്കൾ സംബന്ധിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിൽ വളരെ ശ്രദ്ധാലുക്കളായിരിക്കണമെന്ന് ഉപദേശിച്ചാണ് പൊലീസ് ഇയാളെ വിട്ടയച്ചത്

വിവാഹ വാർഷികം ആഘോഷിക്കുന്നതിനിടെ ദമ്പതികൾ ഒരുമിച്ച് പാട്ട് പാടുന്ന വീഡിയോ അടുത്തിടെ ഇന്റർനെറ്റിൽ വൈറലായിരുന്നു. യുവതി കഴുത്തിൽ ഒരു ധരിച്ചിരുന്ന മാലയാണ് വീഡിയോ വൈറലാകാൻ പ്രധാന കാരണം.  മുംബൈയില്‍ നിന്നുള്ള ദമ്പതികളായിരുന്നു വീഡിയോയിൽ.  ഭർത്താവ് ഭാര്യക്ക് വേണ്ടി ഒരു ഗാനം ആലപിക്കുന്നതും മുമ്പിലുള്ള മേശപ്പുറത്ത് കേക്കുകൾ വച്ചിരിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. ഈ വീഡിയോയിൽ ബാക്കി എല്ലാം സാധാരണമായിരുന്നെങ്കിലും യുവതി ധരിച്ചിരുന്ന കാൽമുട്ട് വരെ നീളമുള്ള സ്വർണ്ണ താലിമാലയാണ് നെറ്റിസൺസിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയത്.
മാലയുടെ അസാധാരണ വലുപ്പം ഇൻറർനെറ്റിൽ പലരുടെയും കണ്ണ് മഞ്ഞളിപ്പിച്ചു.  വീഡിയോ വൈറലാവുകയും ഒരു സംസാര വിഷയമായി മാറുകയും ചെയ്തു. ഒരു കിലോ വരുന്ന താലിമാലയാണിതെന്നാണ് വാർത്തകളിൽ നിറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ഈ ഒരു കിലോ തൂക്കമുള്ള മാല സ്വർണ മാലയല്ലെന്നും റോൾഡ് ഗോൾഡ് ആണെന്നുമാണ് പുറത്തു വരുന്ന വിവരം.
വൈറൽ വീഡിയോ കണ്ട ഭിവണ്ടി പൊലീസ് ഈ വീഡിയോയിൽ കണ്ട ആളെ അന്വേഷണത്തിനായി വിളിച്ചതിന് ശേഷമാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇന്ത്യാ ടുഡേയിൽ വന്ന ഒരു റിപ്പോർട്ടിൽ, ഈ 1 കിലോ തൂക്കമുള്ള മാല ഭാര്യക്ക് സമ്മാനിച്ച ബാല കോലി എന്നയാൾ, അടുത്തുള്ള ജ്വല്ലറി ഷോപ്പിൽ നിന്ന് 38,000 രൂപയ്ക്ക് വാങ്ങിയ റോൾഡ് ഗോൾഡ് മാലയാണിതെന്നാണ് വെളിപ്പെടുത്തിയത്. വിവാഹ വാർഷികാഘോഷം സ്പെഷ്യൽ ആയിരിക്കണമെന്ന് ആഗ്രഹിച്ചതിനാലാണ് ഇങ്ങനെയൊരു മാല ഭാര്യക്ക് സമ്മാനിച്ചതെന്നാണ് കോലി പൊലീസിനോട് പറഞ്ഞത്.
advertisement
എന്നാൽ ഭാര്യയ്ക്ക് വിവാഹ വാർഷികത്തിന് ഒരു സമ്മാനം നൽകിയതിന് പൊലീസ് തന്റെ വീട്ടിലെത്തുമെന്ന് ബാല കോലി വിചാരിച്ചിരുന്നില്ല.  ജ്വല്ലറിയിൽ അന്വേഷിച്ച് കോലി പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചോദ്യം ചെയ്ത ശേഷം ഇയാളെ  സ്റ്റേഷനിൽ നിന്ന് വിട്ടയക്കുകയും ചെയ്തു. വിലകൂടിയ വസ്തുക്കൾ സംബന്ധിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിൽ വളരെ ശ്രദ്ധാലുക്കളായിരിക്കണമെന്ന് ഭിവണ്ടി പോലീസ് കോലിയെ ഉപദേശിച്ചു.  ഇത്തരം വിലകൂടിയ സാധനങ്ങൾ ബാങ്ക് ലോക്കറുകളിൽ സുരക്ഷിതമായി സൂക്ഷിക്കാനും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.
advertisement
മറ്റൊരു സംഭവത്തിൽ തമിഴ്നാട് തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ ആഭരണ വിഭൂഷിതനായെത്തിയ ഹരി നാടാർ എന്ന സ്ഥാനാർത്ഥി അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. നോക്കിയാൽ കണ്ണ് മഞ്ഞളിക്കുന്ന തരത്തിൽ 5 കിലോ സ്വർണഭാരണങ്ങൾ ധരിച്ചാണ് ഹരി നാടാർ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. നാമനിർദേശപത്രികയോടൊപ്പം നൽകിയ കണക്കനുസരിച്ച് 11.2 കിലോ സ്വർണം തന്റെ പക്കലുണ്ടെന്ന് ഹരി നാടാർ തന്നെ വ്യക്തമാക്കിയിരുന്നു.
advertisement
ഒന്നിനുമീതെ ഒന്നായി തടിയൻ സ്വർണ മാലകളും നാടാർ എന്നെഴുതിയ വലിയ സ്വർണ ലോക്കറ്റുമൊക്കെ കഴുത്തിൽ അണിഞ്ഞാണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ സ്ഥാനാർത്ഥി എത്തിയത്. കൂടാതെ രണ്ട് കൈയ്യിലുമായി വളകളും വലിയ ബ്രേസ് ലെറ്റുകളും പത്ത് വിരലുകളിലുമായി മോതിരങ്ങളും ഉണ്ടായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹവാർഷികത്തിന് ഭാര്യക്ക് ഒരുകിലോ തൂക്കമുള്ള 'സ്വർണ്ണമാല'; വൈറൽ വീഡിയോയിലെ ഭർത്താവിനെ തേടി പൊലീസെത്തി
Next Article
advertisement
2027-ലെ സെന്‍സസ് ; 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
2027-ലെ സെന്‍സസ് ; 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
  • 2027-ലെ സെന്‍സസ് നടത്താന്‍ 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

  • 2027 സെന്‍സസ് പൂര്‍ണമായും ഡിജിറ്റല്‍ ആക്കി, മൊബൈല്‍ ആപ്പുകളും റിയല്‍ ടൈം നിരീക്ഷണവും നടപ്പാക്കും.

  • 30 ലക്ഷം ഫീല്‍ഡ് പ്രവര്‍ത്തകരെ നിയമിച്ച്, 1.02 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

View All
advertisement