TRENDING:

വന്ദേഭാരത് ദൗത്യം: എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് 15 ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി

Last Updated:

വിലക്ക് നീങ്ങുംവരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ദുബായിയിലേക്കോ ദുബായിയില്‍ നിന്ന് പുറത്തേക്കോ സര്‍വീസ് നടത്താന്‍ കഴിയില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: വന്ദേ ഭാരത് ദൗത്യത്തിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. 15 ദിവസത്തേക്കാണ് വിലക്ക്. കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിലക്കിനെ തുടര്‍ന്ന് ദുബായിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഷാര്‍ജയിലേക്ക് മാറ്റി.
advertisement

സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ മൂന്നുവരെയാണ് വിലക്കെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വിലക്ക് നീങ്ങുംവരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ദുബായിയിലേക്കോ ദുബായിയില്‍ നിന്ന് പുറത്തേക്കോ സര്‍വീസ് നടത്താന്‍ കഴിയില്ല. കോവിഡ് പോസിറ്റീവ് ആയ രണ്ടുപേരെ ദുബായിയില്‍ എത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ ആണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് വിലക്കെര്‍പ്പെടുത്തിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

TRENDING: 'വേഗം സുഖം പ്രാപിക്കട്ടെ'; കോവിഡ് ബാധിച്ച ആരാധകന് ശബ്ദസന്ദേശവുമായി രജനീകാന്ത്[NEWS]വിവാഹച്ചടങ്ങില്‍ പങ്കെടുത്ത പാചകക്കാരനുൾപ്പടെ 17 പേര്‍ക്ക് കോവിഡ്; വധുവും വരനും നിരീക്ഷണത്തിൽ[NEWS]ആറന്മുളയിൽ ആംബുലൻസിൽ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു[NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഡ് കാലത്ത് യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനാണ് വന്ദേഭാരത് ദൗത്യം ആരംഭിച്ചത്. ഇതിനൊപ്പം തന്നെ യുഎഇയിലേക്ക് മടങ്ങാൻ യോഗ്യരായവരെ എത്തിക്കാനും സർവീസ് ഉപയോഗിക്കുന്നു. വെള്ളിയാഴ്ച ക്രമീകരിച്ചിരിക്കുന്ന സർവീസുകളെല്ലാം ക്യാൻസൽ ചെയ്തുവെന്ന സ്റ്റാറ്റസാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കാണിക്കുന്നത്. വെള്ളിയാഴ്ചയുള്ള ചില സർവീസുകൾ ഷാർജയിലേക്ക് മാറ്റിയതായി യാത്രക്കാർക്ക് സന്ദേശങ്ങളും ഫോണിൽ ലഭിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
വന്ദേഭാരത് ദൗത്യം: എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് 15 ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി
Open in App
Home
Video
Impact Shorts
Web Stories