പത്തനംതിട്ട: കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസിൽ വച്ച് ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോവിഡ് ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആയിരുന്നു പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. പെൺകുട്ടിയെ ആംബുലൻസിൽ കൊണ്ടുപോകവേ ഡ്രൈവർ പീഡിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആംബുലൻസ് ഡ്രൈവർ നൗഫലിനെ അറസ്റ്റ് ചെയ്തിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആംബുലൻസ് ഒഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഡ്രൈവർ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. രോഗി തനിക്ക് നേരിട്ട ദുരനുഭവം ആശുപത്രിയിൽ എത്തിയപ്പോൾ അധികൃതരെ അറിയിക്കുകയായിരുന്നു.
ബന്ധുവീട്ടിൽ കഴിയുകയായിരുന്ന പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവകുപ്പിൽ നിന്ന് ആംബുലൻസ് എത്തിയത് രാത്രി 11 മണിക്കായിരുന്നു. പെൺകുട്ടിയെ കയറ്റി ആദ്യം വന്ന ആംബുലൻസിന്റെ ഡ്രൈവർ ഇന്ധനമില്ലെന്ന് പറഞ്ഞ് നൗഫലിന്റെ 108 ആംബുലൻസ് വിളിച്ചുവരുത്തി അതിൽ കയറ്റി വിടുകയായിരുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.