Heavy Rain | കനത്ത മഴ: ദുബായ്-കോഴിക്കോട് വിമാനം മൂന്നുതവണ വഴിതിരിച്ചുവിട്ടു
Heavy Rain | കനത്ത മഴ: ദുബായ്-കോഴിക്കോട് വിമാനം മൂന്നുതവണ വഴിതിരിച്ചുവിട്ടു
ദുബായിൽനിന്ന് എത്തിയ വിമാനം കരിപ്പുരിൽ ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും മൂന്നുതവണയും സാധിച്ചില്ല. ഒരു തവണ കൊയമ്പത്തൂരിലേക്കും രണ്ടുതവണ കൊച്ചിയിലേക്കും വിമാനം വഴിതിരിച്ചുവിട്ടു.
കോഴിക്കോട്: കനത്തമഴയെ തുടര്‍ന്ന് ദുബായ്-കോഴിക്കോട് വിമാനം കരിപ്പൂരിൽ ഇറങ്ങാനാകാതെ മൂന്നുതവണ തിരിച്ചുവിട്ടു. തുടര്‍ന്ന് കോഴിക്കോട്ടേക്കുള്ള 120 യാത്രക്കാരെ കൊച്ചിയില്‍ ഇറക്കി. കോഴിക്കോട്ടുനിന്നു ദുബായിലേക്കു കൊണ്ടുപോകാനുള്ള 180 യാത്രക്കാരെ പിന്നീട് റോഡ് മാര്‍ഗം കൊച്ചിയിലെത്തിക്കുകയായിരുന്നു.
ഫ്ലൈ ദുബായ് വിമാനമാണ് കനത്ത മഴയെ തുടർന്ന് കൊച്ചിയിൽ ഇറങ്ങാതെ വഴി തിരിച്ചുവിട്ടത്. ഇതോടെ ഈ വിമാനത്തിൽ പോകേണ്ടിയിരുന്ന 180 യാത്രക്കാരെയാണ് റോഡ് മാർഗം നെടുമ്പാശേരിയിൽ എത്തിച്ച്. അവരെ കൊച്ചിയിൽനിന്ന് പിന്നീട് കൊണ്ടുപോകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.