Also Read- മുടിവെട്ടാനും വിവേചനം; ജാതിയുടെ ചുരുളുകൾ വെട്ടിക്കളഞ്ഞ് പുതിയകാലത്തിലേക്ക് വട്ടവട
രാജ്നാഥ് സിങ് ചൈനീസ് പ്രതിരോധമന്ത്രി ജനറൽ വെയ് ഫെങ്ഹെയെ അടുത്തിടെ മോസ്കോയിൽ വെച്ച് കണ്ടിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും മോസ്കോയിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇന്ന് പാർലമെന്റിൽ ഇന്ത്യാ- ചൈന വിഷയത്തിൽ പ്രസ്താവന നടത്തുമെന്ന് ആന്ധ്രാ മുഖ്യമന്ത്രി ജഗ്മോഹൻ റെഡ്ഡിക്ക് രാജ്നാഥ് സിങ് ഉറപ്പുനൽകിയതായാണ് അടുത്ത വൃത്തങ്ങൾ ന്യൂസ്18നോട് സ്ഥിരീകരിച്ചത്.
advertisement
Also Read- 'ജലീലിനെ ക്രൂശിച്ചു കളയാമെന്ന പൂതിയുമായി ആരും കളിക്കാനിറങ്ങണ്ട': തോമസ് ഐസക്
അതേസമയം, സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ ഉന്നതതല ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ദീര്‍ഘദൂരം കുഴികുഴിച്ച് കേബിള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചൈന നടത്തുന്നതെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. മുന്‍നിരയിലുള്ള സൈനികര്‍ക്ക് ആശയവിനിമയത്തിനുള്ള സൗകര്യം ഒരുക്കാനാണ് ഇവ സ്ഥാപിക്കുന്നതെന്നാണ് കരുതുന്നത്. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ചൈനീസ് വിദേശ മന്ത്രാലയ ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും പ്രതിരോധ വ്യത്തങ്ങളെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സൈനികര്‍ മുഖാമുഖം നിലയുറപ്പിച്ചിരിക്കുന്ന മേഖലയിൽ അതിവേഗ ആശയവിനിമയം സാധ്യമാക്കാനാണ് കേബിളുകള്‍ സ്ഥാപിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ജോലികൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ഇതേക്കുറിച്ച് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഇതുസംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ട്. ട്രഞ്ചുകളില്‍ കഴിയുന്ന സൈനികരുമായി ആശയവിനിമയം സാധ്യമാക്കാനാണ് ഇത്തരം കേബിളുകള്‍ സ്ഥാപിക്കാറുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു.