രാജ്യത്ത് 101 ആയുധങ്ങളുടെ ഇറക്കുമതി നിരോധിച്ചു; മേക്ക് ഇൻ ഇന്ത്യയ്ക്ക് ശക്തി പകരുന്ന പ്രഖ്യാപനവുമായി രാജ്നാഥ് സിംഗ്

Last Updated:

Rajnath singh announcement | ഇന്ന് രാവിലെ 10.00 ന് രാജ് നാഥ്സിംഗ് ഒരു സുപ്രധാന പ്രഖ്യാപനം നടത്തുമെന്ന് പ്രതിരോധ വകുപ്പ് മന്ത്രിയുടെ ഓഫീസ് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആയുധ ഇറക്കുമതി നിരോധം പ്രഖ്യാപിച്ചുള്ള മന്ത്രിയുടെ അറിയിപ്പെത്തിയത്.

ന്യൂഡൽഹി: ആത്മ നിർഭർ ഭാരത് സംരംഭത്തിന് പിന്തുണ നൽകുന്നതിന്റെ ഭാഗമായി 101 ആയുധങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ്. പ്രതിരോധ രംഗത്ത് തദ്ദേശിയ ഉൽപാദനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇറക്കുമതി നിരോധനമെന്ന് രാജ്നാഥ് സിംഗ് ഞായറാഴ്ച രാവിലെ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.
സമ്പദ്‌വ്യവസ്ഥ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വയം പര്യാപ്തത നേടണമെന്ന് ആത്മനിർഭർ  സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
ഇന്ന് രാവിലെ 10.00 ന് രാജ് നാഥ്സിംഗ് ഒരു സുപ്രധാന പ്രഖ്യാപനം നടത്തുമെന്ന് പ്രതിരോധ വകുപ്പ് മന്ത്രിയുടെ ഓഫീസ് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആയുധ ഇറക്കുമതി നിരോധം പ്രഖ്യാപിച്ചുള്ള മന്ത്രിയുടെ അറിയിപ്പെത്തിയത്.
ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന മേഖലകളെ തിരിച്ചറിയണമെന്നും ഇന്ത്യയെ ഒരു സൂപ്പർ പവർ ആക്കുന്നതിന്റെ ഭാഗമായി തദ്ദേശീയ ഉൽപാദനത്തിന് പ്രാമുഖ്യം നൽകണമെന്നും ഉപരിതല ഗതാഗത വകുപ്പ് മന്ത്രി മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിരോധ വകുപ്പിൽ നിന്നും സുപ്രധാന തീരുമാനമുണ്ടാകുന്നത്.
advertisement
ചൈനയുടെ 70 ശതമാനം കയറ്റുമതിയും പത്ത് മേഖലകളുമായി ബന്ധപ്പെട്ടതാണെന്ന് ഗഡ്ക്കരി വ്യക്തമാക്കിയിരുന്നു. യന്ത്രങ്ങൾകയറ്റുമതി ചെയ്യുന്നതിലൂടെ 671  ബില്യൺ യുഎസ് ഡോളറും കമ്പ്യൂട്ടറിന്റെ കയറ്റുമതിയുടെ 417 ബില്യൺ യുഎസ് ഡോളറുമാണ് ചൈനയ്ക്ക് ലഭിക്കുന്നത്.
സ്വാശ്രയ ഇന്ത്യയ്ക്കു വേണ്ടി  പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് മാസത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ മുന്നോട്ടുവച്ച  ‘ആത്മ നിർഭാരഭാരത്’ എന്ന ആശയത്തിന് പ്രമുഖ്യം നൽകുന്നതിന്റെ ഭാഗമായാണ് പ്രതിരോധ വകുപ്പിന്റെ ഇന്നത്തെ തീരുമനത്തെ വിലയിരുത്തുന്നത്.
advertisement
You may also like:Rajamala Tragedy | പെട്ടിമുടി ദുരന്തത്തിൽ മരണം 26 ആയി; ഇനിയും കണ്ടെത്താനുള്ളത് 40 പേരെ [NEWS]'സഹായിക്കാന്‍ അവൻ മുന്നിലുണ്ടാകും'; ക്യാപ്റ്റന്‍ ദീപക് സാഥെയെ കുറിച്ച്‌ മാതാപിതാക്കള്‍ [NEWS] 'പെട്ടിമുടിയിലും കരിപ്പൂരിലും മുഖ്യമന്ത്രിക്ക് രണ്ട് തരം സമീപനം; തകര കൂരയിൽ കഴിയുന്നവർക്ക് വേണ്ടി പറയാൻ ആളില്ല' [NEWS]
പ്രാദേശിക ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് മോദി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. ‘ആത്മ നിർഭാർ ഭാരത് അഭിയാൻ’ എന്നാണ് ഇതിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
രാജ്യത്ത് 101 ആയുധങ്ങളുടെ ഇറക്കുമതി നിരോധിച്ചു; മേക്ക് ഇൻ ഇന്ത്യയ്ക്ക് ശക്തി പകരുന്ന പ്രഖ്യാപനവുമായി രാജ്നാഥ് സിംഗ്
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement