Also Read- ജല്ലിക്കെട്ട് ആഘോഷങ്ങളിൽ തമിഴ്നാട്; നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരത്തെക്കുറിച്ചറിയാം
രാജ്യാന്തര ട്രൈബ്യൂണൽ വിധിയുടെ പശ്ചാത്തലത്തിൽ ജൂലൈ 8നാണ് കേസ് സുപ്രീം കോടതി അവസാനം പരിഗണിച്ചത്. ഇറ്റലി മതിയായ നഷ്ടപരിഹാരം നൽകണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അന്ന് വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച് ഇറ്റലിയും ഇന്ത്യയും ചർച്ചയിലൂടെ ഒരു വർഷത്തിനകം തീരുമാനിക്കണമെന്നാണ് രാജ്യാന്തര ട്രൈബ്യൂണൽ മേയ് മാസത്തിൽ നിർദേശിച്ചത്.
Also Read- മഫ്തിയിലെത്തിയപ്പോൾ തടഞ്ഞതിന് പൊലീസുകാരിക്ക് സസ്പെൻഷൻ: കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ ആരാണ്?
advertisement
സെന്റ് ആന്റണീസ് ബോട്ടിലെ എട്ട് മത്സ്യത്തൊഴിലാളികൾ, ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മത്സ്യത്തൊഴിലാളി പ്രിജിന്റെ അമ്മ, കൊല്ലപ്പെട്ട അജേഷ് പിങ്കിയുടെ ബന്ധു എന്നിവർ കേസിൽ കക്ഷി ചേരാൻ നൽകിയ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി നേരത്തെ തള്ളിയിരുന്നു. ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീലിന് വ്യവസ്ഥയില്ല. നഷ്ടപരിഹാരത്തിന്റെ തോതിനെക്കുറിച്ച് തർക്കമുണ്ടെങ്കിൽ ഒരു വർഷത്തിനകം ട്രൈബ്യൂണലിനെ സമീപിക്കാം. സമീപിക്കുന്നില്ലെങ്കിൽ അടുത്ത മേയ് 21ന് കേസ് അവസാനിപ്പിക്കുമെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കിയിരുന്നു.
Also Read- എരുമേലിയിലെ ജസ്നയുടെ തിരോധാനം; ഹേബിയസ് കോർപ്പസ് ഹർജി പിന്‍വലിച്ചു
കടൽക്കൊള്ളയെന്ന ആശങ്കയിൽ വെടിവച്ച നാവികരെ എന്തു ചെയ്യണമെന്ന് ഇറ്റലിയിലെ കോടതി തീരുമാനിക്കട്ടെയെന്നാണ് ട്രൈബ്യൂണൽ വ്യക്തമാക്കിയത്.