എരുമേലിയിലെ ജസ്നയുടെ തിരോധാനം; ഹേബിയസ് കോർപ്പസ് ഹർജി പിന്‍വലിച്ചു

ജെസ്‌നയെ കണ്ടെത്തി എന്ന തരത്തിൽ ചില ഉദ്യോഗസ്ഥരുടെ പേരിൽ വാർത്തകളും പ്രചരിച്ചെങ്കിലും ഇക്കാര്യത്തിൽ പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

News18 Malayalam | news18-malayalam
Updated: January 14, 2021, 12:29 PM IST
എരുമേലിയിലെ  ജസ്നയുടെ തിരോധാനം; ഹേബിയസ് കോർപ്പസ് ഹർജി പിന്‍വലിച്ചു
ജെസ്ന
  • Share this:
കൊച്ചി:  കാഞ്ഞിരപ്പള്ളി എസ് ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ടുള്ള ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചു. സാങ്കേതിക പിഴവുകൾ ഉള്ള ഹർജി തള്ളേണ്ടിവരും എന്ന് ഹൈക്കോടതി കോടതി മുന്നറിയിപ്പ് നൽകിയത്തോടെ ആണ് ഹർജി പിൻവലിച്ചത്. ജസ്റ്റിസ് വിനോദ് ചന്ദ്രൻ, എം ആർ അനിത എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ച് ആണ് ഹർജി പരിഗണിച്ചത്.

Also Read-ജെസ്‌നയുടെ തിരോധാനം അന്വേഷിക്കാന്‍ ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം

കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആന്റ് സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് ഹർജിക്കാർ. രണ്ടു വർഷമായി ജെസ്‌നയെ കാണാതായിട്ടെന്നും ഇക്കാര്യത്തിൽ  കോടതി ഇടപെടൽ വേണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.
2018 മാർച്ച് 22 നാണു കൊളജിലേക്ക് പോയ ജെസ്‌നയെ കാണാതാകുന്നത്. പൊലീസ് മേധാവി, മുൻ ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി, ജെസ്‌നയുടെ തിരോധാനം അന്വേഷിച്ച പത്തനം തിട്ട മുൻ എസ്‌പിയും വിരമിച്ച ഉദ്യോഗസ്ഥനുമായ കെ.ജി.സൈമൺ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി.

Also Read-അവള്‍ എങ്ങോട്ടാണ് മാഞ്ഞുപോയത്?

ഇതിനിടെ  ജെസ്‌നയെ കണ്ടെത്തി എന്ന തരത്തിൽ ചില ഉദ്യോഗസ്ഥരുടെ പേരിൽ വാർത്തകളും പ്രചരിച്ചെങ്കിലും ഇക്കാര്യത്തിൽ പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
Published by: Asha Sulfiker
First published: January 14, 2021, 12:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading