Also Read- കോടതിയിൽ പ്രതീക്ഷവെച്ച് മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ കുടുംബം
സുദീപ് റോയ്, സുശാന്ത ചൗധരി, ആശിഷ് സാഹ, ആശിഷ് ദാസ്, ദിവ ചന്ദ്ര രങ്കൽ, മോഹൻ ത്രിപുര, പരിമാൾ ദേബ് ബർമ, റാം പ്രസാദ് പാൽ എന്നീ എംഎൽഎമാരാണ് കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. ജനവികാരം സർക്കാരിന് എതിരാണെന്നും തങ്ങൾക് പിന്തുണയുമായി കൂടുതൽ എം എൽ എ മാരുണ്ടെന്നും വിമത എം എൽ എ മാർ വ്യക്തമാക്കുന്നു. ബിജെപി കേന്ദ്ര നേതൃത്വം കർശന നിലപാട് സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ വഷളാകും എന്നാണ് വിമതരുടെ മുന്നറിയിപ്പ്.
advertisement
Also Read- യൂട്യൂബിലൂടെ അപമാനിച്ചു; എം.ജി ശ്രീകുമാറിന്‍റെ പരാതിയിൽ മൂന്ന് വിദ്യാർഥികൾക്കെതിരെ കേസ്
എന്നാൽ സർക്കാരിന് ഭീഷണിയില്ലെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാറിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. സർക്കാർ സുരക്ഷിതമാണെന്നും ഏഴോ എട്ടോ എംഎൽഎമാർക്ക് സർക്കാരിനെ അട്ടിമറിക്കാൻ സാധിക്കില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് മാണിക് സാഹയും അറിയിച്ചു. 60 അംഗ ത്രിപുര നിയമ സഭയിൽ 36 എം എൽ എ മാരാണ് ബിജെപിക്ക് ഉള്ളത്.