അറസ്റ്റ് ചെയ്യപ്പെട്ട ആറ് പേരിൽ രണ്ട് പേര്‍ക്ക് പന്ത്രണ്ട് വയസിനോട് അടുത്ത് മാത്രമാണ് പ്രായം എന്നാണ് പൊലീസ് പറയുന്നത്. വൈദ്യപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് നാല് പേരെയും ജുവനൈൽ ഹോമിലേക്കും.
അഗർത്തല: ഒളിച്ചു കളിക്കാനെന്ന വ്യാജേന എട്ടുവയസുകാരിയെ വിളിച്ചു വരുത്തി പീഡിപ്പിച്ച കൗമാരക്കരായ കുട്ടികൾ അറസ്റ്റിൽ. ത്രിപുരയിലെ തബരിയയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇരയാക്കപ്പെട്ട കുട്ടിക്ക് പരിചയമുള്ളവരാണ് പ്രതികൾ. കഴിഞ്ഞ വെള്ളിയാഴ്ച ഒളിച്ചു കളിക്കാമെന്ന് പറഞ്ഞ് ഇവർ മൂന്നാം ക്ലാസുകാരിയായ പെൺകുട്ടിയെയും ഒപ്പം കൂട്ടി. ഇതിനു ശേഷം പീഡനത്തിനിരയാക്കുകയായിരുന്നു. ഏഴ് പേരാണ് പീഡനകൃത്യത്തിലുൾപ്പെട്ടത്. ഇതിലൊരാൾ ഒളിവിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.