മധ്യപ്രദേശിലെ പഥാൽകോട്ട് ഗ്രാമത്തിലെ ജനങ്ങൾ വർഷങ്ങളായി തങ്ങൾക്കു വേണ്ടതെല്ലാം സ്വയം ഉത്പാദിപ്പിക്കുകയാണ്. ആത്മനിർഭർ സങ്കൽപ്പം വർഷങ്ങൾക്ക് മുമ്പ് തന്നെ പൂർണാർത്ഥത്തിൽ ആവിഷ്കരിച്ച ഇന്ത്യൻ ഗ്രാമങ്ങളിലൊന്ന്.
വനത്തിനോട് ചേർന്നുള്ള ഗ്രാമം ഇന്ത്യൻ ഭൂപടത്തിൽ ഇടംപിടിച്ചത് പോലും അടുത്ത കാലത്താണ്. മാതൃകാപരമായ ജീവിത രീതിയാണ് ഈ ഗ്രമത്തിലെ ജനങ്ങളുടേത്. ബരിയ ഗോത്ര വിഭാഗമാണ് ഈ ഗ്രാമത്തിലുള്ളത്. തങ്ങളുടെ ആവശ്യങ്ങൾക്കുള്ളതെല്ലാം ഇവർ സ്വന്തമായി ഉത്പാദിപ്പിക്കുകയാണ്.
You may also like:ഇഐഎ സമയപരിധി നാളെ അവസാനിക്കും; എതിർപ്പുമായി ഓൺലൈൻ ക്യാമ്പയിൻ ശക്തം [NEWS]അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി; പുതിയ പരിശോധനയൊന്നും നടന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം [NEWS] Menstrual Leave | 'ആർത്തവ അവധി'യുമായി സൊമാറ്റോ; വനിതാ ജീവനക്കാർക്ക് ഒരു വർഷം പത്ത് അവധി [NEWS]
advertisement
ഭക്ഷണം മുതലുള്ള എല്ലാ കാര്യങ്ങൾക്കും ഇവർ പുറംലോകത്തെ ആശ്രയിക്കുന്നില്ല. പൂർണമായും കാടിനെ ആശ്രയിച്ചാണ് ഇവരുടെ ജീവിതം. കാടിന്റെ മക്കൾക്ക് വേണ്ടതെല്ലാം കാട് തന്നെ നൽകുന്നു. ഉപ്പ് മാത്രമാണ് ഇവർ പുറത്തു നിന്നു വാങ്ങുന്ന ഏക ഉത്പന്നം.
കാടുമായി അടുത്തു ജീവിക്കുന്നതിനാൽ തന്നെ ഒരു മരം പോലും ഇവിടുത്തെ ജനങ്ങൾ വെട്ടിമാറ്റുന്നില്ല. മരുന്നുകൾക്കും പുറംലോകത്തെ ആശ്രയിക്കുന്നില്ല. രോഗശാന്തിക്കുള്ളതെല്ലാം കാട് ഇവർക്ക് നൽകുന്നു.
കാട്ടിൽ വീഴുന്ന മരങ്ങൾ ഉപയോഗിച്ചാണ് ഇവർ വീടുകൾ നിർമിക്കുന്നത്. കാടും മനുഷ്യനും അന്യോന്യം സഹകരിച്ച് ജീവിക്കുന്ന കാഴ്ച്ചയാണ് ചിന്ദ്വാര ജില്ലയിലെ സത്പുരയിലെ പർവതനിരകൾക്ക് സമീപം സ്ഥിതിചെയ്യുന്ന ഗ്രാമത്തിൽ കാണുക.