EIA 2020 | ഇഐഎ സമയപരിധി നാളെ അവസാനിക്കും; എതിർപ്പുമായി ഓൺലൈൻ ക്യാമ്പയിൻ ശക്തം
- Published by:Naseeba TC
- news18-malayalam
Last Updated:
2016-ലെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടുള്ള പുതിയ കരടിൽ ജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസാന ദിവസം ഓഗസ്റ്റ് 11 ചൊവ്വാഴ്ച്ചയാണ്
കേന്ദ്ര സർക്കാരിന്റെ പുതിയ പാരിസ്ഥിതിക ആഘാത വിലയിരുത്തൽ(ഇഐഎ 2020) വിജ്ഞാപനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിജ്ഞാപനത്തിനെതിരെയുള്ള ജനങ്ങളുടെ അഭിപ്രായം അറിയിക്കാനുള്ള സമയം നാളെ (ഓഗസ്റ്റ് 11) അവസാനിക്കാനിരിക്കേ ശക്തമായ ഓൺലൈൻ ക്യാമ്പെയിനാണ് കേരളത്തിലടക്കം നടക്കുന്നത്.
പകൃതി ദുരന്തങ്ങൾക്കും വ്യാവസായിക അപകടങ്ങളും വർധിച്ചുകൊണ്ടിരിക്കുന്ന കാലത്ത് നിലവിലെ പരിസ്ഥിതി നിയമങ്ങളിൽ കൂടുതൽ അയവ് വരുത്തുന്നതാണ് പുതിയ വിജ്ഞാപനം. ഇതിനെതിരെയാണ് യുവാക്കളുടെ നേതൃത്വത്തിൽ ഓൺലൈൻ ക്യാമ്പെയിൻ നടക്കുന്നത്.
2016-ലെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടുള്ള പുതിയ കരടിൽ ജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസാന ദിവസം ഓഗസ്റ്റ് 11 ചൊവ്വാഴ്ച്ചയാണ്.
1984 ലെ ഭോപ്പാൽ ദുരന്തത്തിന് പിന്നാലെ, 1986 ൽ നിലവിൽ വന്ന, പരിസ്ഥിതി സംരക്ഷണ നിയമം അനുസരിച്ച്, ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ഫാക്ടറി,ഖനി,ക്വാറി തുടങ്ങി പരിസ്ഥിതിയെ ബാധിക്കുന്ന പദ്ധതികൾ ആരംഭിക്കണമെങ്കിൽ, ഒരു വിദഗ്ധ സമിതിയുടെ പഠനവും അംഗീകാരവും വേണം. എന്നാൽ, ഇഐഎ 2020 അനുസരിച്ച്, പദ്ധതി തുടങ്ങുന്നതിന് മുമ്പുള്ള ഈ വിലയിരുത്തൽ പഠനം ആവശ്യമില്ല.
advertisement
എന്താണ് ഇഐഎ 2020?
കടലിലെയും കരയിലെയും എണ്ണ, പ്രകൃതിവാതക പര്യവേക്ഷണം, 25 മെഗാവാട്ടിൽ താഴെയുള്ള ജലവൈദ്യുത പദ്ധതികൾ, ചെറുതും ഇടത്തരവുമായ ധാതുഖനികൾ, ചെറിയ ഫർണസ് യൂണിറ്റുകൾ, ചെറുകിട സിമന്റ് ഫാക്ടറികളും ആസിഡ്-ചായം നിർമാണ ഫാക്ടറികളും 25-100 കിലോമീറ്ററിനിടയ്ക്കുള്ള ദേശീയപാത വികസനം തുടങ്ങിയവയെല്ലാം വിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കി.
പുതിയ വിജ്ഞാപനം അനുസരിച്ച് അഞ്ചേക്കർ വരെയുള്ള ഖനനത്തിന് പാരിസ്ഥിതികാനുമതി വേണ്ട!. പഠനമോ തെളിവെടുപ്പോ ഇല്ലാതെ, 1,50,000 ചതുരശ്ര മീറ്റര്‍ വിസ്തീർണ്ണം വരെയുള്ള കെട്ടിടങ്ങൾക്കു പാരിസ്ഥിതികാനുമതി ലഭിക്കും. നേരത്തേ, 20,000 ചതുരശ്ര മീറ്റർ വരെ ആയിരുന്ന സ്ഥാനത്താണ് ഇതെന്ന് കൂടി ഓർക്കണം. വിജ്ഞാപനത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം, പദ്ധതികളെ നേരത്തേ തരം തിരിച്ചിരുന്നത് പാരിസ്ഥിതികാഘാതം മാത്രം നോക്കി മാത്രമായിരുന്നെങ്കിൽ, മുടക്കുമുതൽ കൂടി പരിഗണിക്കണം എന്നാണ് പുതിയ വ്യവസ്ഥ.
advertisement
You may also like:സ്കൂളുകളുടെ 50 മീറ്റർ ചുറ്റളവിൽ ജങ്ക് ഫുഡ് വിൽപനയ്ക്ക് നിരോധനം; ഉത്തരവ് കാന്റീനുകൾക്കും ബാധകം [NEWS]അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി; പുതിയ പരിശോധനയൊന്നും നടന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം [NEWS] Menstrual Leave | 'ആർത്തവ അവധി'യുമായി സൊമാറ്റോ; വനിതാ ജീവനക്കാർക്ക് ഒരു വർഷം പത്ത് അവധി [NEWS]
കൂടാതെ, പാരിസ്ഥിതികാനുമതിക്കു അപേക്ഷ നൽകി പതിനഞ്ചു ദിവസങ്ങൾക്കകം അത് നൽകിയില്ലെങ്കിൽ അനുമതി കിട്ടിയതായി കണക്കാക്കും. മാത്രമല്ല, പദ്ധതികളുടെ പരിസ്ഥിതി മലിനീകരണത്തെ കുറിച്ച് ജനങ്ങൾക്ക് പരാതിപ്പെടാനുള്ള വ്യവസ്ഥയും ഒഴിവാക്കി. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചുള്ള ഒരുവിവരവും ജനങ്ങൾക്ക് നൽകേണ്ടെന്നും വിജ്ഞാപനത്തിൽ പറയുന്നു.
advertisement
വൻകിട പദ്ധതികൾക്ക് ദേശീയ വന്യജീവി ബോർഡിന്റെ മുൻകൂർ അനുമതി വേണം എന്ന വ്യവസ്ഥ വിജ്ഞാപനത്തിൽ ഒഴിവാക്കുന്നു. ഒരു പദ്ധതിക്ക് നൽകുന്ന അനുമതി ഇതുവരെ അഞ്ചു വർഷമായിരുന്നെങ്കിൽ, പുതിയ വിജ്ഞാപനത്തിൽ ഇത് പത്ത് വർഷമാക്കി ഉയർത്തി. നിലവിൽ അഞ്ചു വർഷത്തെ പ്രവർത്തനം വിലയിരുത്തി നിയമലംഘനങ്ങൾ ഇല്ലെങ്കിൽ മാത്രം കാലാവധി നീട്ടുക എന്നതായിരുന്നു നിയമം. കൽക്കരിയും ഇരുമ്പയിരും മറ്റും ഖനനം നടത്താനുള്ള കാലപരിധി മുപ്പതു വർഷത്തിൽ നിന്നും അമ്പത് വർഷമാക്കി.
ഇത്തരത്തിൽ നിലനിൽപ്പിന് തന്നെ ഭീഷണിയുയർത്തുന്ന വ്യവസ്ഥകളാണ് വിജ്ഞാപനത്തിലുള്ളത്. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്നത്. വിജ്ഞാപനം പിൻവലിക്കണമെന്നും റദ്ദു ചെയ്യണമെന്നുമാവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സന്ദേശമയക്കാനുള്ള ക്യാമ്പെയിനും ശക്തമാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 10, 2020 8:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
EIA 2020 | ഇഐഎ സമയപരിധി നാളെ അവസാനിക്കും; എതിർപ്പുമായി ഓൺലൈൻ ക്യാമ്പയിൻ ശക്തം