അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി; പുതിയ പരിശോധനയൊന്നും നടന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം
അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി; പുതിയ പരിശോധനയൊന്നും നടന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം
'അമിത് ഷാ ജീയുടെ കോവിഡ് പരിശോധനഫലം വന്നുവെന്നും നെഗറ്റീവ് ആണെന്നുമാണ് തിവാരി ട്വീറ്റ് ചെയ്തത്.. ഈയടുത്ത സമയത്തൊന്നും അമിത് ഷായ്ക്ക് കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെ ഡിലീറ്റ് ചെയ്യുകയും ചെയ്തു
ന്യൂഡൽഹി: ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് അറിയിച്ചു കൊണ്ടുള്ള ട്വീറ്റ് പിൻവലിച്ച് ബിജെപി എംപി മനോജ് തിവാരി. ഈയടുത്ത സമയത്തൊന്നും അമിത് ഷായ്ക്ക് കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെയാണ് തിവാരി ട്വീറ്റ് ഡിലീറ്റ് ചെയ്തത്.
'അമിത് ഷാ ജീയുടെ കോവിഡ് പരിശോധനഫലം വന്നുവെന്നും നെഗറ്റീവ് ആണെന്നുമാണ് തിവാരി ട്വീറ്റ് ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ അമിത് ഷായോ ആഭ്യന്തര മന്ത്രാലയമോ സ്ഥീരീകരണം നൽകിയിരുന്നില്ല. ട്വീറ്റ് വാർത്തയായതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം പ്രതിനിധി വാർത്ത ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചിരിക്കുന്നത്.
#COVID19 test of Home Minister Amit Shah has not been conducted so far: Ministry of Home Affairs (MHA) Official https://t.co/8UaeUtNgBp
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.