Menstrual Leave | 'ആർത്തവ അവധി'യുമായി സൊമാറ്റോ; വനിതാ ജീവനക്കാർക്ക് ഒരു വർഷം പത്ത് അവധി
- Published by:Gowthamy GG
- news18-malayalam
Last Updated:
വനിതാ ജീവനക്കാർക്കും ട്രാൻസ്ജെൻഡർ ജീവനക്കാർക്കുമാണ് അവധി. ഒരു വർഷം പത്ത് അവധി വരെ ലഭിക്കും.
ന്യൂഡൽഹി: വനിതാ ജീവനക്കാർക്ക് ആർത്തവ അവധിയുമായി ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ. സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപിന്ദർ ഗോയൽ ശനിയാഴ്ച ഒരു ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വനിതാ ജീവനക്കാർക്കും ട്രാൻസ്ജെൻഡർ ജീവനക്കാർക്കുമാണ് അവധി. ഒരു വർഷം പത്ത് അവധി വരെ ലഭിക്കും.
സമഗ്രമായ തൊഴിൽ സംസ്കാരം വളർത്തിയെടുക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ അവധി അവതരിപ്പിച്ചിരിക്കുന്നതെന്നാണ് സൊമാറ്റോ വ്യക്തമാക്കുന്നത്.
advertisement
[PHOTO]
സൊമാറ്റോയിൽ, വിശ്വാസത്തിന്റെയും സത്യത്തിന്റെയും സ്വീകാര്യതയുടെയും ഒരു സംസ്കാരം വളർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇന്ന് മുതൽ, സൊമാറ്റോയിലെ എല്ലാ സ്ത്രീകൾക്കും (ട്രാൻസ്ജെൻഡർ ആളുകൾ ഉൾപ്പെടെ) ഒരു വർഷത്തിൽ 10 ദിവസത്തെ ആർത്തവ അവധി ലഭിക്കും- ദീപിന്ദർ ഗോയൽ വ്യക്തമാക്കി.
Going forward, women at Zomato can avail up to 10 period leaves in a year. This also applies to transgender people working at Zomato.💁♀️
Read more here – https://t.co/GmP5rLkaNL pic.twitter.com/5f8z9xP5zk
— Zomato (@Zomato) August 8, 2020
advertisement
ആർത്തവ അവധിക്ക് അപേക്ഷിക്കുന്നതിൽ നാണക്കേട് വിചാരിക്കേണ്ടെന്നും ഇന്റേണൽ ഗ്രൂപ്പുകളിലുള്ള ആളുകളോട് പറയാൻ മടിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആർത്തവ അവധിയുടെ കാര്യം മെയിലായും അറിയാക്കാമെന്ന് അദ്ദേഹം പറഞ്ഞു.
വനിതാ സഹപ്രവര്‍ത്തകർ അവരുടെ ആർത്തവ അവധിയിലാണെന്ന് പറയുമ്പോൾ നമ്മൾ അസ്വസ്ഥരാകാൻ പാടില്ല. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ പലസ്ത്രീകളിലും വളരെ വേദനയുള്ളതാണെന്ന് എനിക്കറിയാം- സൊമാറ്റോയിൽ സത്യസന്ധമായ തൊഴിൽ സംസ്കാരം വളർത്തണമെങ്കിൽ നമ്മൾ അവർക്ക് പിന്തുണ നൽകണം- അദ്ദേഹം വ്യക്തമാക്കുന്നു.
advertisement
ഇത്തരം അവധികളെ ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 09, 2020 2:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Menstrual Leave | 'ആർത്തവ അവധി'യുമായി സൊമാറ്റോ; വനിതാ ജീവനക്കാർക്ക് ഒരു വർഷം പത്ത് അവധി