ഇൻഫോർമേഷൻ ആൻഡ് ബയോടെക്നോളജി വകുപ്പിലെ ഉദ്യോഗസ്ഥ കൂടിയായ സുധയുടെ വീട്ടിൽ നിന്നും സ്വർണ്ണത്തിന് പുറമെ പത്തുലക്ഷം രൂപയും ഒരു ആഢംബര വാഹനവും എസിബി പിടിച്ചെടുത്തിട്ടുണ്ട്. ബാംഗ്ലൂർ ഡെവലപ്മെന്‍റ് അതോറിറ്റിയിലെ മുൻ സ്പെഷൽ ലാൻഡ് അക്വസിഷൻ ഉദ്യോഗസ്ഥയായിരുന്നു സുധ. ഇവരുടെ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങളും സ്വർണ്ണ നാണയങ്ങളും കണ്ടെടുത്ത കാര്യം എസിബി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രോപ്പർട്ടി രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടങ്ങിയ രേഖകളും വിശദമായ അന്വേഷണത്തിനായി പിടിച്ചെടുത്തിട്ടുണ്ട്.
advertisement
You may also like:Covid 19 | കോവിഡ് ബാധിതർ ഒരുകോടി കടക്കുന്ന ആദ്യരാജ്യമായി അമേരിക്ക; രാജ്യത്തെ പിടിച്ചുലച്ച് മൂന്നാം തരംഗം [NEWS]'ശിവശങ്കർ അറസ്റ്റിലായ ദിവസം എന്നെയും അറസ്റ്റ് ചെയ്യാൻ സിപിഎമ്മും പൊലീസും പദ്ധതിയിട്ടു'; ആരോപണവുമായി കുമ്മനം രാജശേഖരൻ [NEWS] By Poll Result 2020 | നിർണായക ഉപതെരഞ്ഞെടുപ്പ് ഫലം; തെരഞ്ഞെടുപ്പ് നടന്നത് 56 നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്സഭാ സീറ്റിലും [NEWS]
ബാംഗ്ലൂർ ഡെവലപ്മെന്‍റ് അതോറിറ്റി ഉദ്യോഗസ്ഥ ആയിരുന്ന സമയത്ത് ഭൂമി ഇടപാടുകൾക്കായി സുധ കൈക്കൂലി വാങ്ങിയിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ ആരോപിക്കുന്നത്. ഇടനിലക്കാർ വഴി ഭൂമി കൈമാറ്റം ചെയ്യുന്നതിനായാണ് കൈക്കൂലി കൈപ്പറ്റിയതെന്നാണ് ആരോപണം. സുധയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് വരികയാണെന്നും പ്രാഥമിക നിഗമനത്തിൽ ഇവർക്ക് ഒരുകോടിയലധികം രൂപയുടെ അനധികൃത വരുമാനം ഉണ്ടെന്നാണ് കരുതപ്പെടുന്നതെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.
അഞ്ച് ബംഗ്ലാവുകൾ, സ്വർണ്ണം, കണക്കിപ്പെടാത്ത കാശ് എന്നിവയൊക്കെ ഇവരുടെ പക്കലുണ്ട്. അവരുടെ വരുമാനത്തിൽ നിന്ന് സമ്പാദിക്കാവുന്നതിനെക്കാൾ വളരെ കൂടുതലാണിതൊക്കെയെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇവരുടെ പക്കൽ നിന്ന് എത്ര രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തുവെന്ന കൃത്യമായ കണക്ക് ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. അഴിമതി ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥർ സുധയുടെ വീട്ടിൽ റെയ്ഡിനെത്തിയത്.
റെയ്ഡിന്‍റെ പശ്ചാത്തലത്തിൽ ഇവർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.