Covid 19 | കോവിഡ് ബാധിതർ ഒരുകോടി കടക്കുന്ന ആദ്യരാജ്യമായി അമേരിക്ക; രാജ്യത്തെ പിടിച്ചുലച്ച് മൂന്നാം തരംഗം

Last Updated:

കഴിഞ്ഞ പത്ത്ദിവസത്തിനിടെ മാത്രം പത്തുലക്ഷത്തോളം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്

വാഷിംഗ്ടൺ: കോവിഡ് മൂന്നാം തരംഗത്തിന് സാക്ഷ്യം വഹിക്കുന്ന അമേരിക്കയിൽ ആകെ രോഗബാധിതരുടെ എണ്ണം ഒരുകോടി കടന്നിരിക്കുകയാണ്. വേൾഡോമീറ്റർ കണക്കുപ്രകാരം രാജ്യത്ത് ഇതുവരെ 10,288,480 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ലോകത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടക്കുന്ന ആദ്യ രാജ്യംകൂടിയായി അമേരിക്ക.
ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം അൻപതുകോടി കടന്ന അതേദിവസം തന്നെയാണ് അമേരിക്കയിലും പുതിയ കോവിഡ് റെക്കോഡ് കുറിച്ചത്. കഴിഞ്ഞ പത്ത്ദിവസത്തിനിടെ മാത്രം പത്തുലക്ഷത്തോളം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 293 ദിവസങ്ങൾക്ക് മുമ്പാണ് രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനു ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണ് ഈ ഒരാഴ്ചയ്ക്കുള്ളിൽ രേഖപ്പെടുത്തുന്നത്.
You may also like:കമലാ ഹാരിസിന്റെ ജീവതത്തിലെ ആ അഞ്ചു മതവിഭാഗങ്ങൾ ഏതൊക്കെ? [NEWS]'സർക്കാർ ഒരുക്കുന്ന ശബരിമല തീർത്ഥാടനം ആചാര ലംഘനത്തിന് വഴിവെക്കും': അയ്യപ്പ മഹാ സംഗമം [NEWS] ഡൊണാള്‍ഡ് ട്രംപും മെലാനിയയും വേർപിരിയുന്നുവോ? വിവാഹമോചനം തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ [NEWS]
ശനിയാഴ്ച മാത്രം 131,420 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. റോയിട്ടേഴ്സ് പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം കഴിഞ്ഞയാഴ്ച നാല് ദിവസങ്ങളിൽ അമേരിക്കയിൽ പ്രതിദിന കണക്ക് ഒരുലക്ഷം കടന്നിരുന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ യുഎസിലെ കോവിഡ് പ്രതിദിനകണക്കിൽ 29% അധികം വർധനവുണ്ടായെന്നാണ് കരുതപ്പെടുന്നത്. ഇത് കോവിഡ് രൂക്ഷമായി ബാധിച്ച മറ്റ് രാജ്യങ്ങളായ ഇന്ത്യ-ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ സംയോജിത ശരാശരിയെക്കാൾ വളരെ കൂടുതലാണ്.
advertisement
243,768 കോവിഡ് മരണങ്ങളാണ് അമേരിക്കയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തുടർച്ചയായി പ്രതിദിനം ആയിരത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആഗസ്റ്റ് പകുതിയ്ക്ക് ശേഷം ഇപ്പോഴാണ് മരണനിരക്കിൽ ഇത്തരത്തിൽ വർധനവ് രേഖപ്പെടുത്തുന്നതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ നാല് മുതൽ ആറാഴ്ച വരെ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
അതേസമയം കോവിഡ് വ്യാപനത്തെ നിയന്ത്രിക്കാൻ ഡ്രംപ് പരാജയപ്പെട്ടുവെന്ന് തന്‍റെ പ്രചാരണങ്ങളിലുടനീളം വിമർശനം ഉന്നയിച്ചിരുന്ന പുതിയ പ്രസിഡന്‍റ് ജോ ബൈഡൻ, കോവിഡ് മഹാമാരിക്ക് തന്നെയാകും താൻ ഉയർന്നപ്രാധാന്യം നൽകുക എന്ന് അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി വിദഗ്ധരുടെ നേതൃത്വത്തിൽ ഒരു 12 അംഗ ടാസ്ക് ഫോഴ്സ് സംബന്ധിച്ച് അദ്ദേഹം പ്രഖ്യാപനം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കോവിഡ് ബാധിതർ ഒരുകോടി കടക്കുന്ന ആദ്യരാജ്യമായി അമേരിക്ക; രാജ്യത്തെ പിടിച്ചുലച്ച് മൂന്നാം തരംഗം
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement