'ശിവശങ്കർ അറസ്റ്റിലായ ദിവസം എന്നെയും അറസ്റ്റ് ചെയ്യാൻ സിപിഎമ്മും പൊലീസും പദ്ധതിയിട്ടു'; ആരോപണവുമായി കുമ്മനം രാജശേഖരൻ

Last Updated:

"തന്ത്രിയും പന്തളം കൊട്ടാരവും ദേവസ്വം ബോർഡും ഭക്തജന സംഘടനകളുമാണ് ആചാരങ്ങളിൽ തീരുമാനമെടുക്കേണ്ടത്. എന്നാൽ, നടപടികളെല്ലാം ഏകപക്ഷീയമാണ്. ശബരിമലയെ വിനോദസഞ്ചാര കേന്ദ്രമായി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്."

പന്തളം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിലായ ദിവസം തന്നെയും അറസ്റ്റ് ചെയ്യാൻ സിപിഎമ്മും പൊലീസും പദ്ധതിയിട്ടിരുന്നെന്ന് ബിജെപി നേതാവും മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ. ഇതിന്റെ ഭാഗമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയെ തുടർന്നാണ് പണമിടപാട് സംബന്ധിച്ച് തന്നെ പ്രതിയാക്കിയ കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പണമിടാപാട് പരാതി ഒത്തുതീർപ്പാക്കാൻ ബന്ധപ്പെട്ടവർ തയാറായിരുന്നിട്ടും 12 ദിവസം പൊലീസ് വൈകിപ്പിച്ചു. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും നിരപരാധിത്വം  തെളിയിക്കാൻ   നിയമ നടപടി സ്വീകരിക്കുമെന്നും കുമ്മനം വ്യക്തമാക്കി.
advertisement
ശബരിമലയിലെ ആചാരങ്ങളിൽ സർക്കാർ ഏർപ്പെടുത്തുന്ന വിലക്ക് അടുത്ത വർഷം മുതൽ ആചാരങ്ങൾ പൂർണമായി ഒഴിവാക്കാനുള്ള ശ്രമത്തിന്റെ തുടക്കമാണ്. ദേവസ്വം ബോർഡിനെ ഇരുട്ടിൽ നിർത്തിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. തന്ത്രിയും പന്തളം കൊട്ടാരവും ദേവസ്വം ബോർഡും ഭക്തജന സംഘടനകളുമാണ് ആചാരങ്ങളിൽ തീരുമാനമെടുക്കേണ്ടത്. എന്നാൽ, നടപടികളെല്ലാം ഏകപക്ഷീയമാണ്. ശബരിമലയെ വിനോദസഞ്ചാര കേന്ദ്രമായി മാറ്റാനാണ് സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശിവശങ്കർ അറസ്റ്റിലായ ദിവസം എന്നെയും അറസ്റ്റ് ചെയ്യാൻ സിപിഎമ്മും പൊലീസും പദ്ധതിയിട്ടു'; ആരോപണവുമായി കുമ്മനം രാജശേഖരൻ
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement