ശരവണ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. പി ശരവണൻ നടന്റെ മരണത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും അനുശോചിക്കുകയും ചെയ്തു.
'സ്വഭാവ നടനായ തവാസിയെ നവംബർ 11ന് ക്യാൻസർ ബാധിതനായി ഞങ്ങളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓസോഫേഷ്യൽ സ്റ്റെന്റിന്റെ സഹായത്തോടെ ഞങ്ങൾ അദ്ദേഹത്തെ ഒരു പ്രത്യേക മുറിയിൽ ചികിത്സിക്കുകയായിരുന്നു. ഇന്ന് ശ്വാസതടസം നേരിട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്ന് രാത്രി എട്ടുമണിയോടെ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും ഞാൻ അഗാധമായ അനുശോചനം അറിയിക്കുന്നു.' ശരവണൻ ട്വിറ്ററിൽ കുറിച്ചു.
advertisement
You may also like:'അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതിന് ഇടതുപക്ഷം കൂട്ടുനില്‍ക്കില്ല; അത് ഇടതുപക്ഷത്തിന്‍റെ നയമല്ല': ടി.വി രാജേഷ് [NEWS]പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തിയത്; പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും [NEWS] 'പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാർ ഉള്ളതിൽ സന്തോഷം': മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺ [NEWS]
ക്യാൻസർ ചികിത്സയ്ക്ക് സാമ്പത്തിക സഹായം തേടി രണ്ടാഴ്ച മുമ്പ് തവാസി ഒരു വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. വൈറലായ വീഡിയോയിൽ, 'ഞാൻ കിഴക്ക് ചെമൈലെ മുതൽ ഏറ്റവും അടുത്ത് രജനികാന്തിന്റെ അന്നാത്തെ സിനിമയിൽ വരെ അഭിനനയിച്ചു. ഇത്തരത്തിലൊരു രോഗം ബാധിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല' - വീഡിയോയിൽ തവാസി ഇങ്ങനെ പറഞ്ഞിരുന്നു.
குணச்சித்திர நடிகர் திரு.தவசி அவர்கள் உணவுக் குழாய் புற்றுநோயால் பாதிக்கப்பட்டு 11.11.2020 அன்று (மிகவும் முற்றிய நிலையில்) எங்களது சரவணா மருத்துவமனையில் உள்நோயாளியாக அனுமதிக்கப்பட்டார். அவருக்கு உணவுக்குழாயில் Oesophageal Stent பொருத்தியிருந்தோம்.
കിഴക്കു ചെമൈലെ, വരുതപതത്ത വാലിബാർ സംഗം, രജനി മുരുകൻ, അഴഗർസാമിയാൻ കുതിരൈ തുടങ്ങിയ സിനിമകളിലൂടെയാണ് തവാസി പ്രശസ്തനായത്. രാസാതി എന്ന ടിവി ഷോയിലും അദ്ദേഹഹം പങ്കെടുത്തിരുന്നു. രജനീകാന്ത് നായകനായ അന്നാത്തെയാണ് ഇദ്ദേഹത്തിന്റെ അവസാന ചിത്രം.