TRENDING:

അമ്പലത്തിൽ നിസ്കരിച്ചതിന് പകരമായി മസ്ജിദിൽ 'ഹനുമാൻ ചാലിസ'; നാല് യുവാക്കൾ അറസ്റ്റിൽ

Last Updated:

സാമൂഹിക ഐക്യത്തിനായി ക്ഷേത്രത്തിൽ നമസ്കരിക്കാമെങ്കിൽ അമ്പലത്തിൽ ഹനുമാൻ ചാലിസ ജപിക്കാമെന്ന് യുവാക്കളുടെ കൂട്ടത്തിലൊരാൾ പറയുന്നത് വീഡിയോയിൽ കേൾക്കാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലഖ്നൗ: മസ്ജിദിനുള്ളിൽ കയറി 'ഹനുമാൻ ചാലിസ'( ഹനുമാനെ പ്രകീർത്തിക്കുന്ന സൂക്തങ്ങൾ) ജപിച്ച യുവാക്കള്‍ അറസ്റ്റിൽ. മഥുരയിലെ ഒരു ക്ഷേത്രത്തിൽ രണ്ട് യുവാക്കൾ നിസ്കരിച്ച സംഭവം വിവാദത്തിലായിരിക്കെയാണ് ബർസാന ഠൗണിലെ ഒരു മസ്ജിദിനുള്ളിൽ നാല് യുവാക്കൾ പ്രവേശിച്ച് ഹനുമാൻ ചാലിസ ജപിച്ചത്.
advertisement

ചൊവ്വാഴ്ച രാവിലെയോടെയാണ് സംഭവം. അധികൃതര്‍ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് നാല് പേരെയും അറസ്റ്റ് ചെയ്തു. സൗരഭ് നമ്പാര്‍ദർ, രാഘവ് മിത്തൽ, റൗകി, കൻഹ എന്നിവരാണ് അറസ്റ്റിലായത്. 18 നും 25നും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ. ഇതിലൊരാൾ ബിജെപി യൂത്ത് വിംഗിന്‍റെ പ്രാദേശിക നേതാവാണെന്നും റിപ്പോർട്ടുണ്ട്.

അറസ്റ്റിലായ സൗരഭിന്‍റെ ഫേസ്ബുക്ക് പേജിലാണ് ബിജെപി യൂത്ത് വിംഗിന്‍റെ ഓഫീസ് ഭാരവാഹിയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. മോദി സംഘ്, ആസാദ് സേന തുടങ്ങി അധികം അറിയപ്പെടാത്ത രണ്ട് സംഘടനകളുടെ നേതാവാണെന്നും ഇയാളുടെ ഫേസ്ബുക്ക് വിവരങ്ങൾ സൂചന നൽകുന്നുണ്ട്. പ്രദേശത്തെ സമാധാനം തകർക്കാൻ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ നാലു പേരെയും രണ്ട് ലക്ഷം രൂപ ജാമ്യത്തിൽ വിട്ടയച്ചു.

advertisement

ALSO READ: Kadal Osai FM 90.4 | മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഇന്ത്യയിലെ ആദ്യ റേഡിയോ ചാനല്‍; തുടക്കം കുറിച്ചത് മത്സ്യത്തൊഴിലാളി[NEWS]വിവാഹത്തിനായി മതപരിവർത്തനം; നിരോധിക്കാൻ നിയമം കൊണ്ടുവരുമെന്ന് കർണാടക ടൂറിസം മന്ത്രി

[NEWS]ഓസ്ട്രിയയിലെ ഭീകരാക്രമണം; ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്തു ; ദുഃഖാചരണത്തിൽ രാജ്യം[NEWS]

advertisement

വിവരം അറിഞ്ഞയുടൻ തന്നെ പൊലീസ് സ്ഥലത്തെത്തിയെന്നാണ് മസ്ജിദ് അഭിഭാഷകന്‍ അറിയിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സാമൂഹിക ഐക്യത്തിനായി ക്ഷേത്രത്തിൽ നമസ്കരിക്കാമെങ്കിൽ അമ്പലത്തിൽ ഹനുമാൻ ചാലിസ ജപിക്കാമെന്ന് യുവാക്കളുടെ കൂട്ടത്തിലൊരാൾ പറയുന്നത് വീഡിയോയിൽ കേൾക്കാം.

അതേസമയം മധുരയിലെ ക്ഷേത്രത്തിൽ നമസ്കരിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതിൽ അറസ്റ്റിലായ ഫൈസൽ ഖാന് എന്നയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/India/
അമ്പലത്തിൽ നിസ്കരിച്ചതിന് പകരമായി മസ്ജിദിൽ 'ഹനുമാൻ ചാലിസ'; നാല് യുവാക്കൾ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories