ക്ഷേത്രപരിസരത്തിനുള്ളിൽ യുവാക്കൾ നിസ്കരിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. ദില്ലി ആസ്ഥാനമായുള്ള ഖുദായ് ഖിദ്‌മത്ഗറിൽ നിന്നുള്ളവർ മാഥുരയിലെ നന്ദ ബാബ ക്ഷേത്രത്തിൽ വ്യാഴാഴ്ച എത്തിയെന്നും അവർ നിസ്കരിച്ചെന്നും എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു.
ഫൈസൽ ഖാൻ, ചന്ദ് മുഹമ്മദ്, അലോക് രത്തൻ, നീലേഷ് ഗുപ്ത എന്നിവരാണ് ക്ഷേത്രത്തിലെത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പിന്നീട് ഫൈസലും ചന്ദ് മുഹമ്മദും അനുവാദമില്ലാതെ ക്ഷേത്രപരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്ത് നമസ്കാരവും നടത്തി.
യുവാക്കൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനോട് തനിക്ക് എതിർപ്പില്ലെന്നും എന്നാൽ അവർ ശ്രീകോവിലിന്റെ പവിത്രത ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും ക്ഷേത്ര പൂജാരി പറഞ്ഞു. സംഭവത്തിന്റെ വീഡിയോ പ്രതികൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലാക്കിയതെന്നും എഫ്‌ഐആറിൽ പറയുന്നു.
ഐപിസി 153-എ, 295,505 വകുപ്പുകൾ പ്രകാരമാണ് യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഹിന്ദു പാരമ്പര്യമനുസരിച്ച് ക്ഷേത്രം ശുദ്ധീകരിക്കാൻ തീരുമാനിച്ചതായി ക്ഷേത്ര പൂജാരി പറഞ്ഞു. വിശുദ്ധ ഗംഗയിൽ നിന്നും യമുനയിൽ നിന്നുമുള്ള വെള്ളത്തിൽ നിന്ന് വൃത്തിയാക്കുന്നതിലൂടെ ക്ഷേത്രത്തിന്റെ പവിത്രത പുനരുജ്ജീവിപ്പിക്കുമെന്ന് ക്ഷേത്ര പുരോഹിതൻ സുശീൽ ഗോശ്വാമി പറഞ്ഞു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.