‘എന്തിന് ഇങ്ങനെ ചെയ്യുന്നത്. ദയവായി വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കൂ..’ എസ്പിബിയുടെ ഔദ്യോഗിക പേജിലൂടെ ചരൺ ആവശ്യപ്പെട്ടു.
You may also like:പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു [NEWS] ദേവഗായകാ വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം മാത്രം [NEWS] ഐസ് വാട്ടർ, ഐസ്ക്രീം, തൈരു സാദം; അസാധാരണ നാദത്തിനുടമയായ എസ്.പി.ബിയുടെ ഇഷ്ടങ്ങൾ [NEWS]
advertisement
ഇപ്പോൾ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘കഴിഞ്ഞ മാസം അഞ്ചുമുതൽ എസ്പിബി ചികിൽസയിലാണ്. അന്നുമുതൽ ഇന്നുവരെയുള്ള എല്ലാ ബില്ലുകളും അടച്ചു. എന്നാൽ ബിൽ അടയ്ക്കാൻ പണമില്ലാതെ വന്നെന്നും തമിഴ്നാട് സർക്കാരിനോട് സഹായം ചോദിച്ചിട്ട് അവർ ചെയ്തില്ലെന്നുമാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഒടുവിൽ ഉപരാഷ്ട്രപതിയെ സമീപിച്ചെന്നും അദ്ദേഹം ഇടപെട്ടാണ് മൃതദേഹം വിട്ടുകൊടുത്തതെന്നുമാണ്. ഇതെല്ലാം വ്യാജമാണ്. ആശുപത്രി നന്നായാണ് അച്ഛനെ നോക്കിയത്. ദയവായി ഇത്തരം വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കൂ.’– ചരൺ അപേക്ഷിക്കുന്നു.
