• HOME
 • »
 • NEWS
 • »
 • film
 • »
 • SP Balasubrahmanyam: ഐസ് വാട്ടർ, ഐസ്ക്രീം, തൈരു സാദം; അസാധാരണ നാദത്തിനുടമയായ എസ്.പി.ബിയുടെ ഇഷ്ടങ്ങൾ

SP Balasubrahmanyam: ഐസ് വാട്ടർ, ഐസ്ക്രീം, തൈരു സാദം; അസാധാരണ നാദത്തിനുടമയായ എസ്.പി.ബിയുടെ ഇഷ്ടങ്ങൾ

ഐസ് വാട്ടർ, തൈര് സാദം, ഐസ്ക്രീം ഈ മൂന്നും ഇല്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്നാണ് ഒരു അഭിമുഖത്തിൽ എസ്.പി.ബി പറഞ്ഞത്.

എസ്.പി. ബാലസുബ്രഹ്ണ്യം

എസ്.പി. ബാലസുബ്രഹ്ണ്യം

 • Share this:
  സംഗീതം ശാസ്ത്രീയമായി പഠിക്കാതെ തന്നെ സംഗീതത്തിന്റെ കൊടുമുടികൾ കീഴടക്കിയ എസ്.പി. ബാലസുബ്രഹ്മണ്യം, തന്റെ സ്വഭാവരീതികളിലും ആ വ്യത്യസ്തത കാത്തുസൂക്ഷിച്ചു. ഒരു ഗായകന്റെ ഏറ്റവും വിലയേറിയ സ്വത്ത് സ്വന്തം ശബ്ദമാണ്. ശബ്ദത്തിന് ഒരു ഇടർച്ച പോലും വരാതെ, കാത്ത് സൂക്ഷിക്കുന്നവരാണ് ഗായകരെല്ലാവരും. ശബ്ദത്തിന് ഒന്നും സംഭവിക്കാതിരിക്കാൻ ഇഷ്ടങ്ങളൊക്കെ ത്യജിക്കുന്ന ഗായകരാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. എന്നാൽ ഈ സാമ്പ്രദായിക രീതികളിൽ നിന്നെല്ലാം വഴി മാറി നടക്കുകയായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യം എന്ന അതുല്യ പ്രതിഭ.

  Also Read-  16 ഭാഷകൾ; നാൽപതിനായിരത്തിലേറെ പാട്ടുകൾ; ഗിന്നസ് റെക്കോർഡിനുടമ

  പാട്ടുകാരനൊക്കെ ആയിക്കോട്ട, പക്ഷേ ഐസ് വാട്ടർ, തൈര് സാദം, ഐസ്ക്രീം ഈ മൂന്നും ഇല്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്നാണ് ഒരു അഭിമുഖത്തിൽ എസ്.പി.ബി തുറന്നുപറഞ്ഞത്. ഇവയെല്ലാം ഒരു ഗായകനെ സംബന്ധിച്ചിടത്തോളം ഒഴിവാക്കേണ്ടവയാണ്. സോഷ്യൽ ഡ്രിങ്കറാണെന്നും തുറന്നു പറയാൻ എസ്.പി.ബി മടി കാണിച്ചിരുന്നില്ല. ഒരിക്കലും തന്നെ മാതൃകയാക്കരുതെന്നാണ് പുതിയ ഗായകർക്ക് എസ്.പി.ബി നൽകിയിരുന്ന ഉപദേശം. 30 വർഷക്കാലം പുകവലിയും എസ്.പി.ബി കൊണ്ടുനടന്നു. എന്നാൽ പിന്നീട് ഇതൊഴിവാക്കി. ഒരു ഗായകൻ ഒഴിവാക്കി നിർത്തേണ്ട ഒന്നുണ്ടെന്ന് അദ്ദേഹം എപ്പോഴും ആവർത്തിച്ചു. അത് പുകവലിയാണ്.

  Also Read- എസ്.പി. ബാലസുബ്രമണ്യത്തിന് വേണ്ടി മാറ്റിവച്ച പരിപാടി; പക്ഷെ പാടാൻ എസ്.പി.ബി. വന്നില്ല

  പാട്ടുകാരനാകാൻ ലക്ഷ്യമിട്ട് വന്നയാളല്ല അദ്ദേഹം. അത് അപ്രതീക്ഷിതമായി വന്നുചേർന്നതാണത്. നന്നായി പാടും. പക്ഷേ സിനിമാ രംഗത്ത് അഭിരമിക്കാനല്ല, എഞ്ചിനീയറാകുകയായിരുന്നു ലക്ഷ്യം. ശാസ്ത്രീയ സംഗീതത്തിന്റെ എബിസിഡി അറിയില്ല. നൊട്ടേഷൻ എഴുതേണ്ടതെങ്ങനെയെന്ന് പോലും ഇപ്പോഴും അറിയില്ലെന്ന് എപ്പോഴും അദ്ദേഹം പറയും. ആരുടെയടുത്തും പാട്ടുപഠിക്കാനായി പോയിട്ടില്ല. പക്ഷേ എല്ലാവരുടെ അടുത്ത് നിന്നും പാട്ടുപഠിച്ചു- എസ്.പി.ബി ഒരു അഭിമുഖത്തിൽ പറഞ്ഞു.

  ഇപ്പോൾ പോലും ദിവസവും ഒരു പാട്ടെങ്കിലും റെക്കോർഡ് ചെയ്തിരിക്കും. പക്ഷേ വീട്ടിൽ ഒരിക്കലും പാടാറില്ലെന്ന് എസ്.പി.ബി പറയുന്നു. 'കഴിഞ്ഞ 50 വർഷമെടുത്താൽ ഒരു ദിവസം 6-8 മണിക്കൂറുകളാണ് ഞാൻ പാടിയിട്ടുള്ളത്. ചില ദിവസങ്ങളിൽ ഇത് 17 മണിക്കൂർ വരെ നീണ്ടു. റെക്കോർഡിങ്ങിന് മുൻപ് പ്രത്യേക ഒരുക്കമെന്നും നടത്താറില്ല. പെട്ടെന്ന് വാംഅപ്പ് ചെയ്യാനാകും'- എസ്.പി.ബി പറഞ്ഞു. തനിക്ക് പാടാൻ കഴിയില്ലെന്ന് തോന്നുമ്പോൾ പാട്ടുനിർത്തുമെന്നായിരുന്നു എസ്.പി.ബി ആവർത്തിച്ചത്.

  Also Read- ഇളയരാജയുടെ 2000 ഗാനങ്ങൾ പാടിയ എസ്.പി.ബി; സംഗീത ചരിത്രത്തിലെ അപൂർവ ബന്ധം

  ഹിന്ദി സിനിമാ രംഗം തെന്നിന്ത്യയിൽ നിന്നുള്ളവരെ അംഗീകരിക്കില്ലെന്ന ധാരണയെയും എസ്.പി.ബി പൊളിച്ചഴുതി. കഴിവുണ്ടെങ്കില്‍ തീർച്ചയായും അംഗീകാരം കിട്ടുമെന്ന് അദ്ദഹം വിശ്വസിച്ചു. പത്ത് വർഷക്കാലം എസ്.പി.ബി 15 മുതൽ 16 വരെ പാട്ടുകൾ ദിവസവും മുംബൈയിലെ സ്റ്റുഡിയോകളിൽ പാടി. സൽമാൻ ഖാന്റെ ആദ്യ സിനിമകളിലെല്ലാം പാടിയത് എസ്.പിബിയായിരുന്നു. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരുഖ് ഖാന്റെ ചെന്നെ എക്സ്പ്രസിന് വേണ്ടി വീണ്ടും ഹിന്ദിയിൽ വീണ്ടും പാടി. രജനീകാന്ത്, കമൽ ഹാസൻ, സൽമാൻ ഖാൻ, അനിൽ കപൂർ, ഗിരീഷ് കർണാട്, ജമിനി ഗണേശൻ, അർജുൻ തുടങ്ങിയവർക്ക് വേണ്ടി കന്നഡയിലും തെലുങ്കിലും ഹിന്ദിയിലും ഡബ്ബ് ചെയ്തിട്ടുണ്ട്.
  Published by:Rajesh V
  First published: