നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • SP Balasubrahmanyam | ദേവഗായകാ വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം മാത്രം

  SP Balasubrahmanyam | ദേവഗായകാ വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം മാത്രം

  ആർ.ഡി. ബർമനും മുഹമ്മദ് റാഫിയും കിഷോർകുമാറും നിറഞ്ഞുനിന്ന അരങ്ങിലാണ് ബാലസുബ്രഹ്മണ്യം സ്വന്തം സിംഹാസനം പണിതിട്ടത്

  • Share this:
   ദക്ഷിണേന്ത്യൻ പാരമ്പര്യവുമായി ഹിന്ദി സിനിമാ ഗാനരംഗത്ത് അടക്കിവാഴാൻ ഭാഗ്യം ലഭിച്ച ഒരേയൊരാളാണ് എസ്.പി. ബാലസുബ്രഹ്മണ്യം. യേശുദാസിന്റെ പ്രതിഭയ്ക്കു പോലും ഏതാനും സിനിമകൾക്കപ്പുറം അവസരം ലഭിക്കാതെ പോയ ബോളിവുഡിൽ എസ്.പി.ബി. അവിഭാജ്യഘടകമായി. ആർ.ഡി. ബർമനും മുഹമ്മദ് റാഫിയും കിഷോർകുമാറും നിറഞ്ഞുനിന്ന അരങ്ങിലാണ് ബാലസുബ്രഹ്മണ്യം സ്വന്തം സിംഹാസനം പണിതിട്ടത്.

   ഒരു ദക്ഷിണേന്ത്യൻ ശബ്ദത്തിനൊപ്പം ഉത്തരേന്ത്യൻ തലമുറ വിതുമ്പിയത് ഈ ഗാനത്തിലായിരുന്നു. കമൽഹാസനെ ഹിന്ദിയിൽ താരമാക്കിയ ഏക് ദൂജെ കേലിയെ..., കമൽഹാസനെയും പാടിയ എസ്പിബിയെയും പിന്നെ ബോളിവുഡിന്റെ കൊട്ടകകളിൽ ചിരപ്രതിഷ്ഠയായി.   പിന്നെ മാധുരി ദീക്ഷിതിനോട് സൽമാൻ ഖാന് പ്രണയം പറയാനുള്ള ശബ്ദമായി എസ്.പി.ബി. അത് ഹം ആപ്‌കേ ഹേ കോനിൽ മാത്രമായിരുന്നില്ല, സാജനിൽ സൽമാന് പാടാൻ ഇതിനപ്പുറം വേറെ ഏതു ശബ്ദം ഇണങ്ങും?

   ദിൽ ദീവാനാ എന്നു ഹിന്ദി സിനിമ എക്കാലത്തേക്കുമായി പാടിയതും ആ ശബ്ദത്തിലായിരുന്നു.

   ആതേ ജാതേ ഹസ്‌തേ ഗാതേ മേനേ പ്യാർ കിയാ... ആടിയും പാടിയും സ്‌നേഹിച്ചവർക്കെല്ലാം ആ സ്വരമായിരുന്നു. ഹിന്ദിയിൽ ബാലസുബ്രഹ്ണ്യമുണ്ടാക്കിയ ഗാനങ്ങൾ അനശ്വരമാണ്. ഏക് ദൂജേ കേലിയേയിലെ ഹം ബനേ തും ബനേ കൂടി ഓർക്കാതെ എങ്ങനെ?
   Published by:meera
   First published:
   )}