TRENDING:

'കല്യാണം കഴിക്കാൻ വേണ്ടി മാത്രമായുള്ള മതപരിവർത്തനം വേണ്ട' - അലഹബാദ് ഹൈക്കോടതി

Last Updated:

2014ലെ വിധിന്യായത്തിൽ അലഹബാദ് ഹൈക്കോടതി ദമ്പതികളുടെ സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജികൾ തള്ളിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അലഹബാദ്: വിവാഹത്തിന് വേണ്ടി മാത്രമായുള്ള മതപരിവർത്തനം വേണ്ടെന്ന് അലഹബാദ് ഹൈക്കോടതി. അത്തരത്തിലുള്ള മതപരിവർത്തനം സ്വീകാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിവാഹിതരായ ദമ്പതികൾ സമർപ്പിച്ച റിട്ട് ഹർജി തള്ളിക്കൊണ്ടായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. മുസ്ലിം ആയിരുന്ന യുവതി വിവാഹം കഴിക്കുന്നതിനു വേണ്ടി മാത്രം വിവാഹത്തിന് ഒരു മാസം മുമ്പ് ഹിന്ദുമതത്തിലേക്ക് മതം മാറിയെന്നും കോടതി പറഞ്ഞു.
advertisement

വിവാഹത്തിനു വേണ്ടി മാത്രമാണ് മതപരിവർത്തനം നടന്നതെന്ന് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു. ഇത്തരത്തിൽ വിവാഹത്തിനു വേണ്ടി മാത്രം മതപരിവർത്തനം നടത്തുന്നത് സ്വീകാര്യമല്ലെന്ന് 2014ലെ അലഹബാദ് കോടതിയുടെ തന്നെ വിധിന്യായം ചൂണ്ടിക്കാട്ടി ജസ്റ്റിസ് ത്രിപാഠി വ്യക്തമാക്കി. ഭരണഘടനയുടെ അനുഛേദം 226 പ്രകാരം ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും അതിനാൽ ഹർജി തള്ളുകയാണെന്നും കോടതി വ്യക്തമാക്കി.

You may also like:'വീട്ടിൽ വിലപ്പോവാത്ത കമ്മ്യൂണിസം': ബിനീഷ് കോടിയേരിയുടെ അറസ്റ്റിൽ പ്രതികരണവുമായി വി. മുരളീധരൻ [NEWS]അലാവുദ്ദീന്റെ 'അത്ഭുതവിളക്കി'ന് ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ ഡോക്ടർ നൽകിയത് രണ്ടര കോടി; പിന്നാലെ അറസ്റ്റ് [NEWS] അമേരിക്കൻ വൈസ് പ്രസിഡന്റ് ആകാൻ കമ്മ്യൂണിസ്റ്റും, ഇന്ത്യയിൽ വേരുകളുള്ള സുനിൽ ഫ്രീമാൻ സ്ഥാനാർത്ഥി [NEWS]

advertisement

2014ലെ വിധിന്യായത്തിൽ അലഹബാദ് ഹൈക്കോടതി ദമ്പതികളുടെ സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജികൾ തള്ളിയിരുന്നു.

യുവതി ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച് നിക്കാഹ് കഴിഞ്ഞതിനു ശേഷം വിവാഹിതരാകുകയായിരുന്നു. “ഒരു ഹിന്ദു പെൺകുട്ടിയുടെ ഇസ്ലാമിലേക്കുള്ള മതപരിവർത്തനം, ഇസ്‌ലാമിനെക്കുറിച്ച് യാതൊരു അറിവും വിശ്വാസവുമില്ലാതെ വാഹത്തിന്റെ (നിക്കാഹ്) ഉദ്ദേശ്യത്തിനായി മാത്രം പരിവർത്തനം ചെയ്യുന്നത് സാധുതയുള്ളതാണോ?” എന്നായിരുന്നു കോടതി ചോദിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/India/
'കല്യാണം കഴിക്കാൻ വേണ്ടി മാത്രമായുള്ള മതപരിവർത്തനം വേണ്ട' - അലഹബാദ് ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories