Also Read- ബിഹാറിൽ വോട്ടെണ്ണൽ പൂർത്തിയായി; കേവല ഭൂരിപക്ഷവുമായി NDAക്ക് ഭരണത്തുടർച്ച
ബിഎസ്പി, മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുഷ്വാലിന്റെ ആർഎൽഎസ് പി, എന്നിവരെ ഉൾപ്പെടുത്തിയുള്ള മുന്നണി രൂപീകരിച്ചാണ് ഒവൈസിയുടെ പാര്‍ട്ടി ബിഹാറില്‍ മത്സരിച്ചത്. സീമാഞ്ചൽ മേഖലയിൽ 14 സീറ്റിലാണ് എഐഎംഐഎം മത്സരിച്ചത്. മുസ്ലിം വോട്ടർമാർ കൂടുതലുള്ള സീറ്റുകളാണ് ഇവ. സീമാഞ്ചല്‍ മേഖലയില്‍ പിടിച്ച മുസ്ലിം വോട്ടുകള്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന് ലഭിക്കേണ്ടതായിരുന്നുവെന്നാണ് വിലിയിരുത്തുന്നത്. 14 സീറ്റുകളോളം ഈ മേഖലയില്‍ മഹാസഖ്യത്തിന് ഉണ്ടായിരുന്നു. ഇതില്‍ പലതും നഷ്ടമായി.
advertisement
Also Read- മഹാസഖ്യത്തിന്റെ കരുത്തായി ആർജെഡിയും ഇടതുപാർട്ടികളും; വിലങ്ങുതടിയായി 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ്
മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കുകയും അതുവഴി മഹാസഖ്യത്തിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുകയും ചെയ്ത ഈ സഖ്യം ബിജെപിയുടെ ബി ടീം എന്ന് തെളിഞ്ഞിരിക്കുന്നുവെന്നാണ് കോൺഗ്രസ് പറയുന്നത്. മഹാസഖ്യത്തെ പരാജയപ്പെടുത്താൻ ഒവൈസിയുടെ പാർട്ടിയെ ബിജെപി ഉപയോഗിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു.
Also Read- 70 വർഷം; 17 തെരഞ്ഞെടുപ്പുകൾ; ബിഹാർ വോട്ട് ചരിത്രം ഇങ്ങനെ
2015ല്‍ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എഐഎംഐഎം സീമാഞ്ചലിലെ ആറ് സീറ്റുകളില്‍ മത്സരിച്ചിരുന്നെങ്കിലും കാര്യമായ പ്രതിഫലനമൊന്നും ഉണ്ടാക്കാനായിരുന്നില്ല. ഒരു മണ്ഡലത്തിൽ രണ്ടാമതെത്തിയെങ്കിലും മറ്റ് അഞ്ച് സീറ്റുകളിലും കെട്ടിവെച്ച കാശ് നഷ്ടമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനായില്ല.
Also Read- 'മോദി പ്രഭാവമില്ല, അജണ്ട നിശ്ചയിച്ചത് ജനങ്ങൾ'; വിജയത്തിനു പിന്നാലെ സി.പി.ഐ- എം.എൽ
കിഷൻഗഞ്ചിലെ കോൺഗ്രസ് എംഎൽഎയായിരുന്ന ജാവേദ് ആലം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നായിരുന്നു 2019ൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ഇവിടെ എഐഎംഐഎമ്മിന്റെ ഖമാറുൽ ഹുദ 10,204 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.
പൂര്‍ണിയ, കതിഹാര്‍, അരാരിയ കിഷന്‍ഗഞ്ച് ജില്ലകള്‍ ഉള്‍പ്പെടുന്ന സീമാഞ്ചല്‍ മേഖലയിലാണ് ഒവൈസിയുടെ പാര്‍ട്ടിയുടെ സാന്നിധ്യം. മുസ്ലിം ഭൂരിപക്ഷമുള്ള ഈ മേഖല പരമ്പരാഗതമായി ആര്‍ജെഡിക്കും കോണ്‍ഗ്രസിനും വേരോട്ടമുള്ളയിടമാണ്.