Bihar Election Result 2020 | 'മോദി പ്രഭാവമില്ല, അജണ്ട നിശ്ചയിച്ചത് ജനങ്ങൾ'; വിജയത്തിനു പിന്നാലെ സി.പി.ഐ- എം.എൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മഹസഖ്യം അധികാരത്തിൽ എത്തുമെന്ന പ്രതീക്ഷ ഇനിയും കൈവിട്ടിട്ടില്ലെന്ന് സിപിഐ-എംഎൽ ജനറൽ സെക്രട്ടറി ദിപങ്കർ ഭട്ടാചാര്യ News18 നോട് പറഞ്ഞു.
പാട്ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ മികച്ച നേട്ടമുണ്ടാക്കി മഹാസഖ്യത്തിൽ ഉൾപ്പെട്ട ഇടതു പാർട്ടികൾ. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സഖ്യത്തിന് നേതൃത്വം നൽകുന്ന ആർ.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറുകയാണ്. അതേസമയം ഏഴുപത് സീറ്റിൽ മത്സരിച്ച കോൺഗസിന്റെ ദയനീയ പ്രകടനമാണ് മഹസഖ്യത്തിന്റെ സാധ്യതകൾക്ക് വിലങ്ങുതടിയാകുന്നതെന്ന് പറയേണ്ടിവരും.
എന്നാൽ മഹസഖ്യം അധികാരത്തിൽ എത്തുമെന്ന പ്രതീക്ഷ ഇനിയും കൈവിട്ടിട്ടില്ലെന്ന് സിപിഐ-എംഎൽ ജനറൽ സെക്രട്ടറി ദിപങ്കർ ഭട്ടാചാര്യ News18 നോട് പറഞ്ഞു. ആവേശകരമായ ഒരു തെരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു ബംഗാളിലേത്. തെരഞ്ഞെടുപ്പ് അജണ്ട രൂപീകരിക്കുന്നതിൽ ബിഹാറിലെ ജനങ്ങൾ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും ഭട്ടാചാര്യ പറഞ്ഞു.
Also Read ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ എൻ.ഡി.എയും മഹാസഖ്യവും; നീതീഷ് കുമാറിനെ സന്ദർശിച്ച് ബി.ജെ.പി നേതാക്കൾ
തെരഞ്ഞെടുപ്പിൽ ബി.ജെ.പി നടത്തിയ വർഗീയ പ്രചാരണമല്ലാതെ മോദി പ്രഭാവം സംസ്ഥാനത്ത് പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപാർട്ടികൾക്ക് സഖ്യത്തിനുള്ളിൽ മികച്ച പ്രാതിനിധ്യം ലഭിച്ചതായിരിക്കാം സഖ്യത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ സീറ്റ് ഇടതു പാർട്ടികൾക്ക് നൽകേണ്ടിയിരുന്നില്ലേയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഭട്ടാചാര്യ.
advertisement
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സർക്കാരിനെതിരായ വികാരം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാണ്. പങ്കാളിയെന്ന നിലയിൽ കേന്ദ്ര ഭരിക്കുന്ന ബിജെപിക്കും തുല്യ ഉത്തരവാദിത്തമാണ് ഇക്കാര്യത്തിലുള്ളതെന്നും ഭട്ടാചാര്യ പറഞ്ഞു.
“പലരും പറയുന്നതു പോലെ മത്സരിക്കാനുള്ള സംഘടനാ ശേഷി കോൺഗ്രസിന് ഇല്ലായിരിക്കാം. പക്ഷെ അത്തരമൊരു അഭിപ്രാത്തിലേക്ക് ഇപ്പോൾ എത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 10, 2020 8:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Bihar Election Result 2020 | 'മോദി പ്രഭാവമില്ല, അജണ്ട നിശ്ചയിച്ചത് ജനങ്ങൾ'; വിജയത്തിനു പിന്നാലെ സി.പി.ഐ- എം.എൽ