TRENDING:

അസമിൽ 5.2 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നൽകി 27കാരി, സംസ്ഥാനത്തെ ഏറ്റവും ഭാരമുള്ള നവജാതശിശു

Last Updated:

കോവിഡിനെ ഭയന്ന് കുടുംബം പ്രസവം വൈകിപ്പിച്ചതായി ഡോ. ലാസ്കർ പറഞ്ഞു. വൈകിയുള്ള പ്രസവമാണെങ്കിലും കുഞ്ഞിന് 5.2 കിലോഗ്രാം ഭാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അസമിൽ ഏറ്റവും ഭാരമുള്ള കുഞ്ഞിന് ജന്മം നൽകി 27കാരിയായ അമ്മ. 5.2 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനാണ് കാച്ചാർ ജില്ലയിലെ സിൽചാർ നഗരത്തിലെ കനക്പൂർ സ്വദേശിയായ ജയ ദാസ് എന്ന അമ്മ ജന്മം നൽകിയത്. ജൂൺ 15ന് സതീന്ദ്ര മോഹൻ ദേവ് സിവിൽ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. മെയ് 29ന് ആയിരുന്നു പ്രസവ തീയതി കണക്കാക്കിയിരുന്നത്. എന്നാൽ, കോവിഡിനെ ഭയന്ന് കുടുംബം പ്രസവം വൈകിപ്പിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

നവജാതശിശുക്കളുടെ ശരാശരി ഭാരം 2.5 കിലോഗ്രാം ആണെന്നും എന്നാൽ ചില നവജാതശിശുക്കൾക്ക് 4 കിലോഗ്രാം വരെ ഭാരമുണ്ടാകാറുണ്ടെന്നും ഡോ. ​​ഹനീഫ് എംഡി അഫ്സർ ആലം ലസ്‌കർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, 5.2 കിലോഗ്രാം പുതിയ റെക്കോർഡ് ആണെന്നും ഡോക്ടർ വ്യക്തമാക്കി. പ്രസവം വൈകിയതിനെ തുടർന്ന് ഡോ. ഹനീഫ് ഉൾപ്പെടെയുള്ള മുതിർന്ന ഡോക്ടർമാരുടെ സംഘം ചൊവ്വാഴ്ച ഉച്ചയ്ക്ക് സിസേറിയൻ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്.

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച BJP എംഎൽഎക്ക് പിഴ ചുമത്തി; സബ് ഇൻസ്പെക്ടർക്ക് സ്ഥലം മാറ്റം

advertisement

റിപ്പോർട്ടുകൾ പ്രകാരം, ജയയുടെയും ഭർത്താവ് ബാദൽ ദാസിന്റെയും രണ്ടാമത്തെ കുഞ്ഞാണിത്. ആദ്യ കുട്ടി ജനിക്കുമ്പോൾ ഏകദേശം 3.8 കിലോഗ്രാം ഭാരം ഉണ്ടായിരുന്നു. കോവിഡ് അപകടസാധ്യതകൾ കാരണം ഇത്തവണ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഭയമായിരുന്നുവെന്ന് ഭർത്താവ് പറഞ്ഞു. ആദ്യം മടി കാണിച്ചെങ്കിലും ഒടുവിൽ ഭാര്യയെ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അമ്മയെയും കുട്ടിയെയും രക്ഷിച്ചതിന് ഡോക്ടർമാർക്ക് ബാദൽ ദാസ് നന്ദി പറഞ്ഞു.

കോവിഡിനെ ഭയന്ന് കുടുംബം പ്രസവം വൈകിപ്പിച്ചതായി ഡോ. ലാസ്കർ പറഞ്ഞു. വൈകിയുള്ള പ്രസവമാണെങ്കിലും കുഞ്ഞിന് 5.2 കിലോഗ്രാം ഭാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. മിക്ക കുഞ്ഞുങ്ങളും ഗർഭത്തിൻറെ 38നും 42-ാം ആഴ്ചയ്ക്കും ഇടയിലാണ് പ്രസവിക്കാറുള്ളത്. എന്നാൽ ഇവിടെ 42-ാം ആഴ്ചയിലാണ് കുഞ്ഞിനെ പുറത്തെടുത്തതെന്ന് ഡോക്ടർമാർ പറഞ്ഞു.

advertisement

COVID 19 | കോവിഡിനെ നേരിടാൻ ഒരു രാജ്യവും സജ്ജമായിരുന്നില്ല; യോഗ ​ഗുണം ചെയ്തുവെന്ന് പ്രധാനമന്ത്രി

അടുത്തിടെ, യുകെയിൽ 21കാരിയായ യുവതി 12 പൗണ്ടും 14 ഔൺസും തൂക്കമുള്ള കുഞ്ഞിന് ജന്മം നൽകിയിരുന്നു. അതായത് ഏകദേശം 5.8 കിലോഗ്രാം ആയിരുന്നു കുഞ്ഞിന്റെ ഭാരം. യുകെയിലെ ഏറ്റവും ഭാരം കൂടിയ രണ്ടാമത്തെ നവജാതശിശുവാണ് ഈ പെൺകുഞ്ഞ്. മകൾ എമിലിയയെ ഗർഭിണിയായിരുന്നപ്പോൾ 21കാരിയായ അമ്മ അംബർ കംബർലാൻഡിന്റെ വയറ് അസാധാരണമാംവിധം വലിപ്പം വച്ചിരുന്നു. എമിലിയയ്ക്ക് 2012 ൽ ജനിച്ച ഏറ്റവും ഭാരം കൂടിയ കുഞ്ഞിനേക്കാൾ 2 പൗണ്ട് കുറവാണ്.

advertisement

കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അൽപ്പം ഭാരം കൂടുന്നത് ആരോഗ്യത്തിന് ഭീഷണിയാകണമെന്നില്ല. പക്ഷേ ഭാരം പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണെങ്കിൽ, അത് കുട്ടിക്കും അമ്മയ്ക്കും അപകടമുണ്ടാക്കാം. അമ്മയുടെ ആരോഗ്യം, അമ്മയുടെ പ്രായം, ജനിതക മാറ്റങ്ങൾ എന്നിവ കുഞ്ഞിന്റെ ഭാരത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.

മലയാളം വാർത്തകൾ/ വാർത്ത/India/
അസമിൽ 5.2 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നൽകി 27കാരി, സംസ്ഥാനത്തെ ഏറ്റവും ഭാരമുള്ള നവജാതശിശു
Open in App
Home
Video
Impact Shorts
Web Stories