കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച BJP എംഎൽഎക്ക് പിഴ ചുമത്തി; സബ് ഇൻസ്പെക്ടർക്ക് സ്ഥലം മാറ്റം
- Published by:Joys Joy
- trending desk
Last Updated:
താൻ മാസ്ക് ധരിച്ചിരുന്നതായി എം എൽ എ അവകാശപ്പെടുന്നു. കുടുംബത്തോടൊപ്പം ഹോട്ടലിലേക്ക് യാത്ര ചെയ്യുമ്പോൾ മാൾ റോഡിൽ വച്ച് പൊലീസുകാരൻ ടൂറിസ്റ്റുകളെ ശകാരിക്കുന്നത് കണ്ടു. ഇത് ചോദ്യം ചെയ്തപ്പോഴാണ് പൊലീസ് തനിക്കെതിരെ തിരിഞ്ഞതെന്നും എം എൽ എ അവകാശപ്പെടുന്നു.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഉത്തരാഖണ്ഡിൽ ബിജെപി എംഎൽഎക്ക് പിഴ ചുമത്തിയ പൊലീസ് സബ് ഇൻസ്പെക്ടറെ സ്ഥലം മാറ്റി. മസൂറി സർക്കിളിലെ സബ് ഇൻസ്പെക്ടറായ നീരക് കഥയ്തിനെയാണ് സ്ഥലം മാറ്റിയത്.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് എം എൽ എയിൽ നിന്നും പിഴ ഈടാക്കുന്ന പൊലീസ് സബ് ഇൻസ്പെക്ടറുടെ
വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെക്കുറിച്ച് പൊലീസുകാരൻ സംസാരിക്കുമ്പോൾ എം എൽ എ ദേഷ്യത്തോടെ പണമെറിഞ്ഞ് കൊടുക്കുന്നതും കാണാമായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
advertisement
മസൂറിയിൽ തന്റെ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ എത്തിയതിനിടെ ആണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച്
റൂർഖി എം എൽ എയായ പ്രദീപ് ബത്ര യാത്ര ചെയ്തത്. തുടർന്ന് ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് എസ് ഐ എംഎൽഎയിൽ നിന്നും പിഴ ചുമത്തുകയായിരുന്നു. മസൂറി സർക്കിൾ ഓഫീസിലെ പൊലീസ് സബ് ഇൻസ്പെക്ടറായ ആയ നീരക് കഥയ്താണ് പിഴ ചുമത്തിയത്.
സോഷ്യൽ മീഡിയയിലൂടെ വൈറലായ വീഡിയോ നിരവധി ചർച്ചകൾക്കും കാരണമായി. കോവിഡ് മാനദണ്ഡം ലംഘിച്ചെന്നും അതിനാൽ 500 രൂപ ഫൈൻ അടയ്ക്കണമെന്നും എസ്ഐ വീഡിയോയിൽ ആവശ്യപ്പെടുന്നു. എന്നാൽ, ദേഷ്യത്തോടെ പ്രതികരിക്കുന്ന എം എൽ എയായ പ്രദീപ് ബത്ര പൊലീസുകാരന് മുന്നിൽ പണം എറിഞ്ഞ് കൊടുക്കുന്നതും കാണാം.
advertisement
ഡെറാഡൂണിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള കൽസി എന്ന സ്ഥലത്തേക്കാണ് സബ് ഇൻസ്പെക്ടറായ നീരക് കഥയ്തിനെ സ്ഥലം മാറ്റിയത്. അതേസമയം, സബ് ഇൻസ്പെക്ടറുടെ സ്ഥലം മാറ്റത്തിന് എം എൽ എയ്ക്ക് പിഴ ഈടാക്കിയ സംഭവവുമായി ബന്ധമൊന്നും ഇല്ലെന്നും ഈ ട്രാൻസ്ഫർ നേരത്തെ പരിഗണനയിൽ ആയിരുന്നു എന്നും മസൂറി സർക്കിൾ ഓഫീസർ നരേന്ദ്ര പന്ത് പറഞ്ഞു.
advertisement
മസൂറിയിലെ മാൾ റോഡിലായിരുന്നു സംഭവം നടന്നത്. ഉത്തരാഖണ്ഡിലെ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ടൂറിസ്റ്റുകൾക്കും നാട്ടുകാർക്കും ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം റോഡിൽ പ്രവേശനമില്ല. ഈ സമയത്ത് എം എൽ എ മാസ്ക് ധരിക്കാതെയാണ് യാത്ര ചെയ്തിരുന്നത്. മാസ്ക് ധരിക്കാത്തതിനാണ് 500 രൂപ പിഴ ചുമത്തിയത്.
എന്നാൽ, താൻ മാസ്ക് ധരിച്ചിരുന്നതായി എം എൽ എ അവകാശപ്പെടുന്നു. കുടുംബത്തോടൊപ്പം ഹോട്ടലിലേക്ക് യാത്ര ചെയ്യുമ്പോൾ മാൾ റോഡിൽ വച്ച് പൊലീസുകാരൻ ടൂറിസ്റ്റുകളെ ശകാരിക്കുന്നത് കണ്ടു. ഇത് ചോദ്യം ചെയ്തപ്പോഴാണ് പൊലീസ് തനിക്കെതിരെ തിരിഞ്ഞതെന്നും എം എൽ എ അവകാശപ്പെടുന്നു.
advertisement
അതേസമയം, സബ് ഇൻസ്പെട്കറെ ട്രാൻസ്ഫർ ചെയ്ത സംഭവത്തിൽ പ്രദേശത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്. സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മസൂറി ട്രേഡേഴ്സ് അസോസിയേഷൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീർത്ഥ് സിങ് റാവത്തിന് കത്തെഴുതി. നിലവിലെ സ്ഥലം മാറ്റം റദ്ദാക്കണമെന്നും ഇവർ കത്തിൽ ആവശ്യപ്പെട്ടു. സബ് ഇൻസ്പെക്ടർക്ക് നീതി ലഭ്യമാക്കണമെന്ന് കോൺഗ്രസ് മസൂറി യൂണിറ്റ് നേതാവ് ഗൗരവ് അഗർവാൾ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പാർട്ടി പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 21, 2021 11:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച BJP എംഎൽഎക്ക് പിഴ ചുമത്തി; സബ് ഇൻസ്പെക്ടർക്ക് സ്ഥലം മാറ്റം