TRENDING:

'ഇന്ത്യയിലെ വാക്സിൻ വിതരണം വിവാഹം പോലെ. ആദ്യം സ്വീകരിക്കില്ല, പിന്നെ ഏതെങ്കിലും മതി' - ബയോകോൺ മേധാവി

Last Updated:

ആരോഗ്യമന്ത്രാലയത്തെ ടാഗ് ചെയ്തു കൊണ്ടായിരുന്നു അവരുടെ ട്വീറ്റ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വാക്സിൻ വിതരണത്തെ വിവാഹത്തോട് ഉപമിച്ച് ബയോകോൺ മേധാവി കിരൺ മസൂംദാർ ഷാ. രാജ്യത്തെ വാക്സിൻ വിതരണത്തിലെ അപാകത ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതികരണം. നേരത്തെ കാജ്യത്തെ വാക്സിൻ ക്ഷാമത്തിന്റെ ആശങ്കകൾ പങ്കുവെച്ച് കിരൺ രംഗത്ത് എത്തിയിരുന്നു.
advertisement

ഇന്ത്യയിൽ വാക്സിൻ വിതരണം വിവാഹം പോലെയാണെന്ന് ബയോകോൺ മേധാവി പറഞ്ഞു. ആദ്യം തയ്യാറായിരിക്കില്ല. പിന്നെ ആരെയും ഇഷ്ടമാകില്ല,. പിന്നെ ആരെയും ലഭിക്കില്ല എന്നായിരുന്നു ബയോകോൺ മേധാവി നടത്തിയ പരാമർശം.

The vaccine situation in India is like arranged marriage. First u r not ready, then u dont like any, then u dont get any!!

advertisement

'ആരോഗ്യനില വഷളാകുമെന്ന് ഭയം'; മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

advertisement

കിരൺ ട്വീറ്റ് ചെയ്തത് ഇങ്ങനെ, 'ഇന്ത്യയിലെ വാക്സിൻ വിതരണം വിവാഹം പോലെയാണ്. ആദ്യം നിങ്ങൾ തയ്യാറായിരിക്കില്ല. പിന്നെ നിങ്ങൾക്ക് ആരെയും ഇഷ്ടമാകില്ല. പിന്നെ നിങ്ങൾക്ക് ഒന്നും ലഭിക്കില്ല. വാക്സിൻ സ്വീകരിക്കാത്തത് ആയിരിക്കും നല്ലതെന്ന് കരുതി സ്വീകരിച്ചവർ ദുഃഖത്തിൽ ആയിരിക്കും. എന്നാൽ, ഇതുവരെ ലഭിക്കാത്തവർ ഏതെങ്കിലും ഒന്ന് കിട്ടിയാൽ മതിയെന്ന ചിന്തയിൽ ആയിരിക്കും' - കിരൺ ട്വീറ്റ് ചെയ്തു.

VIRAL VIDEO | തീ പിടിച്ച കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടി പൂച്ച; പിന്നെയാണ് ട്വിസ്റ്റ്

advertisement

രാജ്യത്തെ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്കുവെച്ച് കിരൺ നേരത്തെ രംഗത്ത് എത്തിയിരുന്നു. സർക്കാർ വാക്സിൻ വിതരണത്തിൽ സുതാര്യത ഉറപ്പാക്കണമെന്ന് ആയിരുന്നു ആവശ്യം. വിതരണത്തിൽ കൃത്യത ഉറപ്പാക്കിയാൽ ജനങ്ങൾ ക്ഷമയോടെ കാത്തിരിക്കുമെന്നും അവർ പ്രതികരിച്ചു.

ആമസോൺ പ്രൈമിൽ പ്രതിമാസ മെമ്പർഷിപ്പ് ഇനിയില്ല; ഒരുമാസത്തെ സൗജന്യട്രയലും നിർത്തലാക്കി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആരോഗ്യമന്ത്രാലയത്തെ ടാഗ് ചെയ്തു കൊണ്ടായിരുന്നു അവരുടെ ട്വീറ്റ്. മെയ് ഒന്നുമുതൽ 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിക്കുമെന്ന് കേന്ദ്രം പറഞ്ഞിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'ഇന്ത്യയിലെ വാക്സിൻ വിതരണം വിവാഹം പോലെ. ആദ്യം സ്വീകരിക്കില്ല, പിന്നെ ഏതെങ്കിലും മതി' - ബയോകോൺ മേധാവി
Open in App
Home
Video
Impact Shorts
Web Stories