ആമസോൺ പ്രൈമിൽ പ്രതിമാസ മെമ്പർഷിപ്പ് ഇനിയില്ല; ഒരുമാസത്തെ സൗജന്യട്രയലും നിർത്തലാക്കി

Last Updated:

ആമസോൺ പ്രൈമിനുള്ള മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ 329 രൂപയും വാർഷിക അംഗത്വത്തിന് പ്രതിവർഷം 999 രൂപയുമാണ് നിരക്ക് ഈടാക്കുന്നത്.

ഇനിമുതൽ ഇന്ത്യയിൽ ഒരു മാസത്തേക്കുള്ള ആമസോൺ പ്രൈം മെംബർഷിപ്പ് ലഭിക്കില്ല. മൂന്നു മാസത്തേക്കുള്ള സബ്സ്ക്രിപ്ഷൻ ആയിരിക്കും ആമസോൺ പ്രൈമിന്റെ ഇനിമുതലുള്ള ഏറ്റവും ചെറിയ പ്ലാൻ. 129 രൂപയ്ക്ക് ഒരു മാസത്തേക്കുള്ള ആമസോൺ പ്രൈം മെമ്പർഷിപ്പ് സബ്സ്ക്രിപ്ഷൻ ആയിരുന്നു ഏറ്റവും ചെറിയ പ്ലാൻ. എന്നാൽ, പുതിയ റിസർവ് ബാങ്ക് ഉത്തരവ് പാലിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ പ്ലാൻ നീക്കം ചെയ്തിരിക്കുന്നത്.
ആവർത്തിച്ചുള്ള ഓൺലൈൻ ഇടപാടുകൾ പ്രോസസ് ചെയ്യുന്നതിന് ആധികാരികത ഉറപ്പാക്കുന്നതിനുള്ള അധിക ഘടകം (എഎഫ്എ) നടപ്പിലാക്കാൻ ആർ‌ബി‌ഐയുടെ പുതിയ മാർ‌ഗ്ഗരേഖ ബാങ്കുകളോടും ധനകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഈ പുതിയ ഉത്തരവ് നടപ്പാക്കാനുള്ള സമയപരിധി സെപ്റ്റംബർ 30ന് നിശ്ചയിച്ചിട്ടുണ്ട്.
ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷന്റെ പ്രതിമാസ അംഗത്വം നീക്കം ചെയ്യുന്നത് പ്രതിഫലിപ്പിക്കുന്നതിനായി ആമസോൺ അതിന്റെ സപ്പോർട്ട് പേജ് അപ്‌ഡേറ്റു ചെയ്‌തിട്ടുണ്ട്. കൂടാതെ, ഏപ്രിൽ 27 മുതൽ പുതുതായി അംഗത്വം എടുക്കാൻ എത്തുന്നവർക്കായി സൈൻ അപ് ചെയ്യുമ്പോഴുള്ള ആമസോൺ പ്രൈം ഫ്രീ ട്രയൽ ആമസോൺ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
advertisement
ഇപ്പോൾ, ഒരു ഉപയോക്താവ് ആമസോൺ പ്രൈം അംഗത്വം വാങ്ങാനോ പുതുക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് മൂന്ന് മാസമോ വാർഷിക സബ്‌സ്‌ക്രിപ്‌ഷനോ മാത്രമേ വാങ്ങാനാകൂ. ആമസോൺ പ്രൈമിനുള്ള മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ 329 രൂപയും വാർഷിക അംഗത്വത്തിന് പ്രതിവർഷം 999 രൂപയുമാണ് നിരക്ക് ഈടാക്കുന്നത്.
ഇപ്പോൾ, ഒരു ഉപയോക്താവ് ആമസോൺ പ്രൈം അംഗത്വം വാങ്ങാനോ പുതുക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് മൂന്ന് മാസ സബ്സ്ക്രിപ്ഷനോ വാർഷിക സബ്‌സ്‌ക്രിപ്‌ഷനോ മാത്രമേ വാങ്ങാനാകൂ. പുതിയ ആർ‌ബി‌ഐ നിർദ്ദേശങ്ങൾ യഥാർത്ഥത്തിൽ 2019 ഓഗസ്റ്റിൽ പ്രഖ്യാപിക്കുകയും ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കുമായി ഈ വർഷം സെപ്റ്റംബർ 30ന് സമയപരിധി നിശ്ചയിക്കുകയുമായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Tech/
ആമസോൺ പ്രൈമിൽ പ്രതിമാസ മെമ്പർഷിപ്പ് ഇനിയില്ല; ഒരുമാസത്തെ സൗജന്യട്രയലും നിർത്തലാക്കി
Next Article
advertisement
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement