വര്‍മ്മ നടത്തിയ പരാമര്‍ശം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവരുടെ വീടുകളില്‍ കടന്നുകയറി അവരുടെ സഹോദരിമാരെയും പെണ്‍മക്കളെയും ബലാത്സംഗം ചെയ്യുമെന്ന പ്രസംഗത്തിന്റെ പേരിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം വര്‍മ്മയ്‌ക്കെതിരെ പ്രചാരണ വിലക്കേര്‍പ്പെടുത്തിയത്. കെജരിവാളിനെ ഭീകരനെന്ന് വിളിച്ചതോടെ രണ്ടാമതും വിലക്കുവന്നു.
Also Read- ബിഹാറിൽ കനയ്യ കുമാറിന്റെ വാഹനത്തിനു നേരെ ആക്രമണം
ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മാത്രമെ തന്നെ വിലക്കാനാകൂവെന്ന് അദ്ദേഹം പ്രതികരിച്ചു. തനിക്കെതിരായ വിലക്ക് ന്യായീകരിക്കാന്‍ കഴിയുമോ എന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ തീരുമാനിക്കും. ഫെബ്രുവരി എട്ടിന് ജനങ്ങള്‍ അക്കാര്യം തീരുമാനിക്കുമെന്നും ബിജെപി എം പി അവകാശപ്പെട്ടു.
advertisement
