നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ബിഹാറിൽ കനയ്യ കുമാറിന്റെ വാഹനത്തിനു നേരെ ആക്രമണം; സംഭവം സിഎഎയ്ക്കെതിരായ പ്രചാരണം കഴിഞ്ഞ് മടങ്ങുമ്പോൾ

  ബിഹാറിൽ കനയ്യ കുമാറിന്റെ വാഹനത്തിനു നേരെ ആക്രമണം; സംഭവം സിഎഎയ്ക്കെതിരായ പ്രചാരണം കഴിഞ്ഞ് മടങ്ങുമ്പോൾ

  നാലുദിവസത്തിനിടെ രണ്ടാമത്തെ ആക്രമണമാണ് കനയ്യയ്ക്കു നേരെ ഉണ്ടായിരിക്കുന്നത്.

  കനയ്യ കുമാർ

  കനയ്യ കുമാർ

  • Last Updated :
  • Share this:
   പാറ്റ്ന: സിപിഐ നേതാവും ജെഎൻയു മുൻ വിദ്യാർഥി നേതാവുമായിരുന്ന കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം. പൗരത്വ നിയമ ഭേദഗതി, ദേശീയ ജനസംഖ്യ രജിസ്റ്റർ, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരായ പ്രചാരണം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സുപോളിൽ വെച്ച് കനയ്യ കുമാർ സഞ്ചരിക്കുകയായിരുന്ന വാഹന വ്യൂഹത്തിനു നേരെ ജനക്കൂട്ടം കല്ലെറിയുകയായിരുന്നു.

   also read:മതപരമായ ചടങ്ങുകൾ ഒഴിവാക്കി കന്നഡ നടന്റെ വിവാഹം; അതിഥികൾക്ക് സമ്മാനമായി നൽകിയത് ഭരണഘടന

   ആക്രമണത്തിൽ കനയ്യ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു വാഹനം തകർന്നു. അതിന്റെ ഡ്രൈവർക്കും പരിക്കേറ്റു. സുപോളിൽ നിന്ന് സഹർസിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

   നാലുദിവസത്തിനിടെ രണ്ടാമത്തെ ആക്രമണമാണ് കനയ്യയ്ക്കു നേരെ ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് സരൺ ജില്ലയിൽ വെച്ച് കനയ്യയുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടിരുന്നു.

   ജനുവരി 30നാണ് പൗരത്വ നിയമ ഭേദഗതി, ദേശീയ ജനസംഖ്യ രജിസ്റ്റർ, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരായ പ്രചാരണത്തിൻറെ ഭാഗമായി കനയ്യ ജന ഗണ മന യാത്ര ആരംഭിച്ചത്.
   Published by:Gowthamy GG
   First published:
   )}