Also Read- ചികിത്സയിലുള്ള യജമാനനെ കാത്ത് ആശുപത്രിക്ക് പുറത്ത് വളർത്തുനായ നിന്നത് ദിവസങ്ങളോളം; വീഡിയോ വൈറൽ
കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള പരിശ്രമത്തിൽ ഇന്ത്യയെ പോലെയുള്ള മഹത്തായ രാജ്യത്തിന്റെ പിന്തുണ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ബോൾസോനാരോ കുറിച്ചു. ബ്രസീലിയൻ ഭാഷയിലാണ് ട്വീറ്റ് എങ്കിലും അഭിസംബോധന ചെയ്യാൻ നമസ്കാർ, നന്ദി പറയാൻ ധന്യവാദ് തുടങ്ങിയ പദങ്ങൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. ധന്യവാദ് എന്ന് ഹിന്ദിയിലും കുറിച്ചിട്ടുണ്ട്. ട്വീറ്റിന്റെ ഇംഗ്ലിഷ് പരിഭാഷ മറുപടിയായി ഉൾപ്പെടുത്തിയിട്ടുമുണ്ട്.
advertisement
കോവിഡ് പ്രതിരോധത്തിൽ ബ്രസീലിനെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബോൾസോനാരോയ്ക്ക് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ആരോഗ്യ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് തുടരുമെന്നും പ്രധാന മന്ത്രി വ്യക്തമാക്കി.
Also Read- ലോകത്തിലെ ഏറ്റവും വൃത്തിഹീനനായ മനുഷ്യൻ; കുളിച്ചിട്ട് 67 വർഷം; ഇറാനിലെ അമൗ ഹാജിയെ അറിയുമോ?
വാണിജ്യാടിസ്ഥാനത്തിൽ കോവിഡ് വാക്സിൻ കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിന് പിന്നാലെ രണ്ട് ദശലക്ഷം വാക്‌സിന്‍ ഡോസുകളാണ് വെള്ളിയാഴ്ച ഇന്ത്യ ബ്രസീലിലേക്ക് കയറ്റി അയച്ചത്. യുകെ മരുന്ന് നിർമാതാക്കളായ അസ്ട്രാസെനക്കയും ഓക്സ്ഫഡ് സർവകലാശാലയും ചേർന്നു വികസിപ്പിച്ച് പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സിനാണ് ബ്രസീലിലേക്ക് കയറ്റി അയച്ചത്. പല രാജ്യങ്ങളിൽ നിന്ന് കോവിഷീൽഡ് വാക്സിന് ഓർഡർ ലഭിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ വാക്സിൻ വിതരണം ആരംഭിച്ചിട്ടുമതി കയറ്റി അയയ്ക്കാൻ എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ജനുവരി 16ന് ഇന്ത്യയിൽ വാക്സിൻ വിതരണം ആരംഭിച്ചിരുന്നു.
കോവിഷീൽഡ് വാക്സിൻ കയറ്റി അയയ്ക്കണമെന്ന് ബ്രസീൽ ഇന്ത്യയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി 20 ലക്ഷം ഡോസിന്റെ കരാറിൽ ബ്രസീൽ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. ഇതിനായി ബ്രസീൽ ഒരു വിമാനം ഇന്ത്യയിലേക്ക് അയച്ചിരുന്നുവെങ്കിലും ഇന്ത്യയിൽ വാക്സീൻ വിതരണം ആരംഭിച്ചതിനു ശേഷം മാത്രം വാക്സിൻ മറ്റു രാജ്യങ്ങളിലേക്ക് എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു പ്രധാനമന്ത്രി. സുഹൃത് രാജ്യമായ ഭൂട്ടാനിലേക്കും ഇന്ത്യ കോവിഡ് വാക്സിൻ സമ്മാനമായി നൽകിയിരുന്നു.