ലോകത്തിലെ ഏറ്റവും വൃത്തിഹീനനായ മനുഷ്യൻ; കുളിച്ചിട്ട് 67 വർഷം; ഇറാനിലെ അമൗ ഹാജിയെ അറിയുമോ?

Last Updated:

ചത്ത മൃഗങ്ങളുടെ ചീഞ്ഞഴുകിയ മാംസമാണ് അമൗവിന്റെ പ്രിയ ഭക്ഷണം, പ്രത്യേകിച്ച് മുള്ളൻ പന്നിയുടേത്. മൃഗങ്ങളുടെ ഉണങ്ങിയ വിസര്‍ജ്യമെടുത്ത് ചുരുട്ടാക്കി വലിക്കും.

കുളിക്കാതെ നിങ്ങൾക്ക് എത്ര നാൾ കഴിയാനാകും. ഇതാ ഇറാനിൽ അമൗ ഹാജി (87) കുളിയും നനയും നിർത്തിയിട്ട് വർഷം 67 കഴിഞ്ഞു. ഇറാനിലെ ഡെജ്ഗാ പ്രവിശ്യയിലുള്ള ഇയാളുടെ രൂപം തന്നെ കരിയിൽ മുങ്ങിയ പ്രാകൃത മനുഷ്യന്റേതാണ്. ഒട്ടും വൃത്തിയില്ലെങ്കിലും അമൗവിന് യാതൊരു രോഗവും വരാതിരിക്കുന്നത് അത്ഭുതകരമാണ്. എല്ലാ ദിവസവും ഒരു തുരുമ്പിച്ച എണ്ണ ടിന്നില്‍ നിന്ന് അഞ്ച് ലിറ്റര്‍ വെള്ളം അമൗ കുടിക്കും. അമൗവിന് വെള്ളത്തെ ഭയമാണ്. കുളിച്ചാല്‍ അസുഖം പിടിപെടുമെന്നതാണ് ഇത്രയും വര്‍ഷമായി കുളിക്കാത്തതിന്റെ കാരണമായി അമൗ പറയുന്നത്.
ഇറാനിയന്‍ മരുഭൂമിയില്‍ അമൗ തനിച്ചാണ് താമസിക്കുന്നത്. ചത്ത മൃഗങ്ങളുടെ ചീഞ്ഞഴുകിയ മാംസമാണ് അമൗവിന്റെ പ്രിയ ഭക്ഷണം, പ്രത്യേകിച്ച് മുള്ളൻ പന്നിയുടേത്. മൃഗങ്ങളുടെ ഉണങ്ങിയ വിസര്‍ജ്യമെടുത്ത് ചുരുട്ടാക്കി വലിക്കും. ലോകത്തിലെ എല്ലാ ആനന്ദങ്ങളും ഉപേക്ഷിച്ചതിന് ശേഷം താന്‍ ജീവിക്കുന്ന ജീവിതത്തില്‍ വളരെ സന്തുഷ്ടനാണെന്ന് അമൗ അവകാശപ്പെടുന്നു. ചെറുപ്പത്തിലേ തന്നെ ജീവിതത്തിലുണ്ടായ തിരിച്ചടികളെ തുടർന്നാണ് ഒറ്റയ്ക്ക് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും ടെഹ്റാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
ശൈത്യകാലത്ത് തണുപ്പിൽ നിന്ന് രക്ഷനേടാൻ ഹെൽമറ്റ് ധരിക്കും.മണ്ണിൽ കുഴിയുണ്ടാക്കിയാണ് കഴിയുന്നത്. അതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ കണ്ണാടിയിൽ നോക്കി തന്റെ സൗന്ദര്യവും അദ്ദേഹം ആസ്വദിക്കും. മുടി വളരുമ്പോൾ അവ തീയിട്ട് കരിക്കുകയാണ് ചെയ്യാറുള്ളത്.
Also Read- 'ഡോ.ബി' എന്ന വിളിപ്പേരുള്ള ഡോ. ജിൽ ബൈഡൻ; അമേരിക്കയുടെ പുതിയ പ്രഥമ വനിതയെ കുറിച്ചറിയാം
അമൗ ഹാജി മാത്രമല്ല കുളിക്കാതെ വർഷങ്ങൾ കഴിച്ചുകൂട്ടിയത്. വാരണാസിയിലെ ഗുരു കൈലാഷ് സിംഗ് 1974ൽ വിവാഹത്തിന് ശേഷം ഇതുവരെയും കുളിച്ചിട്ടില്ല. കുളിക്കുന്നത് നിർത്തിയാൽ മകൻ ജനിക്കുമെന്ന പൂജാരിയുടെ വാക്ക് വിശ്വസിച്ചായിരുന്നു ഇത്. എന്നാൽ ഈ പ്രവചനം ഫലിച്ചില്ല. ഏഴു പെൺമക്കളാണ് അദ്ദേഹത്തിന് ലഭിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ലോകത്തിലെ ഏറ്റവും വൃത്തിഹീനനായ മനുഷ്യൻ; കുളിച്ചിട്ട് 67 വർഷം; ഇറാനിലെ അമൗ ഹാജിയെ അറിയുമോ?
Next Article
advertisement
'യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ മിടുക്കൻ; ഇപ്പോള്‍ പാകിസ്ഥാനും അഫ്ഗാനും യുദ്ധത്തിലാണെന്ന് കേള്‍ക്കുന്നു'; ട്രംപ്
'യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ മിടുക്കൻ; ഇപ്പോള്‍ പാകിസ്ഥാനും അഫ്ഗാനും യുദ്ധത്തിലാണെന്ന് കേള്‍ക്കുന്നു'; ട്രംപ്
  • താൻ പരിഹരിച്ച എട്ടാമത്തെ യുദ്ധമാണ്  ഇസ്രായേൽ-ഹമാസ് വെടിനിർത്തലെന്ന് ട്രംപ്

  • പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം അവസാനിപ്പിക്കാൻ ട്രംപ് നീങ്ങും.

  • പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടലിൽ ഡസൻ കണക്കിന് പോരാളികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

View All
advertisement