2019 ജൂലൈ 22ന് വിക്ഷേപിച്ച ചന്ദ്രയാൻ-2 ന്റെ പിന്തുടർച്ചയായാണ് ഈ ദൗത്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ റോവർ ലാൻഡ് ചെയ്യാനായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചെങ്കിലും ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ തകർന്നതിനെത്തുടർന്ന് പദ്ധതി പരാജയപ്പെടുകയായിരുന്നു.
Also Read- ‘പഴുതടച്ച തയ്യാറെടുപ്പുകൾ; ഇത്തവണ വിജയിക്കും’; ചന്ദ്രയാൻ -3 ഈ വർഷം ഉണ്ടാകുമെന്ന് ISRO
ദൗത്യം പരാജയപ്പെട്ടതോടെ ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറങ്ങുന്ന ആദ്യത്തെ രാജ്യമാകാനുള്ള ഇന്ത്യയുടെ സ്വപ്നവും അന്ന് തകർന്നു.
advertisement
Also Read- കുതിക്കാനൊരുങ്ങി ചന്ദ്രയാൻ -3; ചാന്ദ്ര ദൗത്യത്തിൽ ഇന്ത്യയ്ക്ക് മൂന്നാമൂഴം
ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജിഎസ്എൽവി-എംകെ3 (GSLV-MKIII) അല്ലെങ്കിൽ എൽവിഎം (LVM-3) ആണ് ചന്ദ്രയാൻ-3 യെ ബഹിരാകാശത്തേക്ക് വഹിച്ച് പറക്കുന്നത്. പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു തദ്ദേശീയ ലാൻഡർ മൊഡ്യൂളും പ്രൊപ്പൽഷൻ മൊഡ്യൂളും റോവറും ഈ ദൗത്യത്തിലുണ്ടാകും.
