TRENDING:

ഉദയനിധി സ്റ്റാലിൻ ശുഭമുഹൂർത്തത്തിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; മുഖ്യമന്ത്രി സ്റ്റാലിന്റെ അനന്തരാവകാശി

Last Updated:

ഉദയനിധി കൂടി മന്ത്രിസഭയില്‍ എത്തുന്നതോടെ തമിഴ്‌നാട് മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 35 ആയി ഉയരും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ യൂത്ത് വിങ് സെക്രട്ടറിയും നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍എ ന്‍ രവി സത്യവാചകം ചൊല്ലികൊടുത്തു. ചെപ്പോക്ക് തിരുവല്ലിക്കേനിയില്‍നിന്നുള്ള എംഎല്‍എയായ ഉദയനിധി കായിക വകുപ്പ് മന്ത്രിയായാണ് സ്ഥാനമേല്‍ക്കുക.
advertisement

Also Read- ഉദയനിധി സ്റ്റാലിൻ; തമിഴ് ശുഭദിനത്തിൽ ആധുനിക ദ്രാവിഡ രാജപരമ്പരയിലെ മൂന്നാം തലമുറക്കാരന്റെ പട്ടാഭിഷേകം

ഉദയനിധി കൂടി മന്ത്രിസഭയില്‍ എത്തുന്നതോടെ തമിഴ്‌നാട് മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 35 ആയി ഉയരും. മുഖ്യമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിച്ചിരുന്ന പ്രത്യേക പദ്ധതികളുടെ നിര്‍വഹണ ചുമതലയും അദ്ദേഹത്തിനായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

Also Read- ‘ശരീഅത്ത് ശരി’ എന്ന് കേരള സർക്കാർ; സുപ്രീംകോടതിയിൽ ഉടൻ സത്യവാങ്മൂലം നൽകും

advertisement

തമിഴ്‌നാട് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരില്‍ മൂന്നാമനാണ് 45 കാരനായ ഉദയനിധി. 37 വയസുള്ള വിനോദസഞ്ചാര വകുപ്പ് മന്ത്രി ഡോ. മതിവേന്ദനാണ് ഏറ്റവും ചെറുപ്പം. സ്‌കൂള്‍ വിദ്യാഭ്യാസമന്ത്രി അന്‍പില്‍ മഹേഷിനും 45 വയസ്സാണ് പ്രായമെങ്കിലും ഉദയനിധിയെക്കാള്‍ ഏതാനും ദിവസങ്ങള്‍ക്ക് ഇളയതാണ്. ഇരുവരും അടുത്ത സുഹൃത്തുകളുമാണ്.

1984 ൽ ആദ്യമായി എംഎൽഎ ആയ സ്റ്റാലിനെ മന്ത്രിയാക്കാൻ പിതാവും മുഖ്യമന്ത്രിയും ഡി എം കെ തലവനുമായിരുന്ന കരുണാനിധിക്ക് 25 വർഷം കാത്തിരിക്കേണ്ടി വന്നു. എന്നാൽ 2021 ൽ ആദ്യമായി എം എൽ എ ആയ മകനെ മുഖ്യമന്ത്രിയും പാർട്ടി തലവനുമായ സ്റ്റാലിൻ 20 മാസത്തിൽ മന്ത്രിയാക്കി.

advertisement

Also Read- ‘എന്റെ തലയിൽ മുടിയില്ലാത്തതിന് മമ്മൂട്ടിയെ ചൊറിയാൻ നിക്കേണ്ട’; ജൂഡ് ആന്റണിയുടെ പ്രതികരണം

2019 മുതല്‍ ഡിഎംകെ യുവജന വിഭാഗത്തിന്റെ സെക്രട്ടറിയാണ് ഉദയനിധി. 1982 മുതല്‍ 2017 വരെ നിലവിലെ മുഖ്യമന്ത്രി സ്റ്റാലിന്‍ വഹിച്ചിരുന്ന പദവിയാണിത്. 2021 ല്‍ തമിഴ്നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് മുൻപും പാര്‍ട്ടിയുടെ താരപ്രചാരകരില്‍ ഒരാളായിരുന്നു ഉദയനിധി.

മലയാളം വാർത്തകൾ/ വാർത്ത/India/
ഉദയനിധി സ്റ്റാലിൻ ശുഭമുഹൂർത്തത്തിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; മുഖ്യമന്ത്രി സ്റ്റാലിന്റെ അനന്തരാവകാശി
Open in App
Home
Video
Impact Shorts
Web Stories