TRENDING:

COVID 19 ലോക്ക്ഡൗൺ | വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുതന്നെ; റെഡ് സോണുകളിൽ കാറുകളിൽ ഡ്രൈവറെ കൂടാതെ രണ്ടുപേർക്ക് കൂടി യാത്ര ചെയ്യാം

Last Updated:

സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, ഹോട്ടൽ, റസ്റ്റോറന്റുകൾ, സിനിമ ഹാളുകൾ, മാളുകൾ, ഷോപ്പിംഗ് സെന്ററുകൾ, ജിം, സ്പോർട്സ് കോംപ്ലക്സുകൾ എന്നിവയും അടഞ്ഞു തന്നെ കിടക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ രണ്ടാം തവണയും നീട്ടി. മെയ് മൂന്നിനായിരുന്നു ലോക്ക്ഡൗൺ അവസാനിക്കേണ്ടിയിരുന്നത്. എന്നാൽ, മെയ് നാലുമുതൽ രണ്ട് ആഴ്ചത്തേക്ക് ലോക്ക്ഡൗൺ നീട്ടുകയായിരുന്നു. വെള്ളിയാഴ്ചയാണ് ലോക്ക്ഡൗൺ നീട്ടിയ കാര്യം സർക്കാർ പ്രഖ്യാപിച്ചത്.
advertisement

ഇത് രണ്ടാം തവണയാണ് രാജ്യത്ത് ലോക്ക്ഡൗൺ നീട്ടുന്നത്. അതേസമയം, ഇത്തവണ രാജ്യത്ത് റെഡ്, ഓറഞ്ച്, ഗ്രീൻ എന്നിങ്ങനെ അതിർത്തി തിരിച്ചായിരിക്കും ലോക്ക്ഡൗൺ. ഗ്രീൻ, ഓറഞ്ച് സോണുകളിൽ നിരവധി ഇളവുകൾ പ്രഖ്യാപിക്കും. അതേസമയം, പൊതുവായി രാജ്യത്ത് ചില വിലക്കുകൾ തുടരും.

You may also like:ഇർഫാന്റെ വിയോഗത്തിൽ ഭാര്യ [NEWS]മൂന്നര വർഷത്തിനുശേഷം ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി; ഓസീസ് ഒന്നാമത് [NEWS]യുവതിയുടെ കൊലപാതകം; സാമ്പത്തിക ഇടപാടിൻ്റെ രേഖകൾ അന്വേഷണ സംഘം കണ്ടെത്തി [NEWS]

advertisement

1. ആഭ്യന്തരമന്ത്രാലം അനുമതി നൽകുന്നതു വരെ രാജ്യത്ത് വിമാനം, റെയിൽ, മെട്രോ, റോഡ് വഴിയുള്ള അന്തർ സംസ്ഥാന യാത്രകൾ എന്നിവയ്ക്കുള്ള വിലക്ക് തുടരും.

2. സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, ഹോട്ടൽ, റസ്റ്റോറന്റുകൾ, സിനിമ ഹാളുകൾ, മാളുകൾ, ഷോപ്പിംഗ് സെന്ററുകൾ, ജിം, സ്പോർട്സ് കോംപ്ലക്സുകൾ എന്നിവയും അടഞ്ഞു തന്നെ കിടക്കും.

3. സാമൂഹ്യ, രാഷ്ട്രീയ, സാസ്കാരിക, മതപരമായ കൂടിച്ചേരലുകൾ അനുവദനീയമല്ല. ആരാധനാലയങ്ങളും തുറക്കാൻ അനുവദിക്കില്ല.

4. യാത്രോദ്ദേശ്യം ആഭ്യന്തരമന്ത്രാലയം അംഗീകരിച്ചവർക്ക് വിമാനം, റെയിൽ, റോഡ് ഗതാഗതം മുഖേന യാത്ര ചെയ്യാവുന്നതാണ്.

advertisement

5. രാത്രി ഏഴു മണി മുതൽ രാവിലെ ഏഴുമണി വരെ അത്യാവശ്യമില്ലാത്ത കാര്യങ്ങൾക്കായി ആളുകൾ പുറത്തിറങ്ങി സഞ്ചരിക്കാൻ പാടുള്ളതല്ല.

6. മൂന്ന് സോണുകളിലും 65 വയസിന് മുകളിൽ പ്രായമുള്ളവർ, അസുഖബാധിതർ, ഗർഭിണികളായ സ്ത്രീകൾ, പത്തു വയസിനു താഴെയുള്ള കുട്ടികൾ അത്യാവശ്യ കാര്യങ്ങൾ മാറ്റി നിർത്തിയാൽ എന്നിവർ വീടിനകത്ത് തന്നെ കഴിയണം.

7. ഒ പി ഡികളും മെഡിക്കൽ ക്ലിനിക്കുകളും തുറക്കാനുള്ള അനുമതിയുണ്ട്. പക്ഷേ, ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം.

advertisement

8. ചരക്കുവാഹനങ്ങൾക്ക് പാസുകൾ ഇല്ലാതെ തന്നെ അന്തർ സംസ്ഥാന സർവീസുകൾ നടത്താവുന്നതാണ്.

9. കോവിഡ് 19 രോഗികൾ ഏറ്റവുമധികമുള്ള റെഡ് സോണുകളിൽ സൈക്കിൾ റിക്ഷകൾ, ഓട്ടോറിക്ഷകൾ, ടാക്സികൾ, ജില്ലയ്ക്ക് ഉള്ളിലും ജില്ലയ്ക്ക് പുറത്തേക്കും കാബുകൾ, ബാർബർ ഷോപ്പുകൾ, സ്പാകൾ, സലൂണുകൾ എന്നിവ അടഞ്ഞുതന്നെ കിടക്കും.

10. റെഡ് സോണുകളിൽ കാറുകളിൽ ഡ്രൈവറെ കൂടാതെ രണ്ട് യാത്രക്കാർ കൂടി അനുവദനീയമാണ്. അതേസമയം, ടു വീലറിൽ ഒരാൾ മാത്രമാണ് അനുവദനീയം.

11. മരുന്നു നിർമാണ കമ്പനികൾ, മെഡിക്കൽ സേവനങ്ങൾ, ഐടി ഹാർഡ്‌ വേർ, ജ്യൂട് വ്യവസായം എന്നിവ ഷിഫ്റ്റുകളോടെ സാമൂഹ്യ അകലം പാലിച്ച് നടത്താവുന്നതാണ്.

advertisement

12. നഗരമേഖലകളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് ജോലിക്കാരുടെ എണ്ണം നിയന്ത്രിതമാണ്.

13. നഗരമേഖലകളിൽ റെഡിഡൻഷ്യൽ കോംപ്ലക്സുകളിലെ ഷോപ്പുകൾ തുറക്കാവുന്നതാണ്.

14. റെഡ് സോണുകളിൽ അവശ്യസേവനങ്ങൾക്ക് മാത്രമേ ഇ-കൊമേഴ്സ് അനുവദിക്കുകയുള്ളൂ. സ്വകാര്യ സ്ഥാപനങ്ങൾക്ക് 33ശതമാനം ജോലിക്കാരെ വെച്ച് പ്രവർത്തിക്കാവുന്നതാണ്. ബാക്കിയുള്ളവർ വർക് ഫ്രം ഹോം എടുക്കേണ്ടതാണ്.

15. റെഡ് സോണുകളിൽ കൃഷി സംബന്ധമായ പ്രവർത്തനങ്ങൾ അനുവദനീയമാണ്. ഷോപ്പിംഗ് മാളുകൾ ഒഴിച്ചുള്ള ഷോപ്പുകൾക്കും തുറക്കാവുന്നതാണ്.

16. ബാങ്കുകൾ, നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനീസ്, ഇൻഷുറൻസ് ആൻഡ് കാപിറ്റൽ മാർക്കറ്റ് ആക്ടിവിറ്റീസ്, ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ എന്നിവയ്ക്ക് പ്രവർത്തിക്കാവുന്നതാണ്. വൈദ്യുതി, വെള്ളം, സാനിറ്റേഷൻ, മാലിന്യ നിർമ്മാർജ്ജനം, ടെലി കമ്യൂണിക്കേഷൻസ്, ഇന്റർനെറ്റ്, കൊറിയർ, പോസ്റ്റൽ സർവീസുകൾ എന്നിവയും അനുവദനീയമാണ്.

17. പ്രിന്റ് ആൻഡ് ഇലക്ട്രോണിക് മീഡിയ, ഐടി - അനുബന്ധ സേവനങ്ങൾ, ഡാറ്റ, കോൾ സെന്ററുകൾ, കോൾഡ് സ്റ്റോറേജ്, പ്ലംബർമാർ, ഇലക്ട്രീഷ്യൻസ് എന്നിവർക്കും പ്രവർത്തിക്കാവുന്നതാണ്.

18. ഓറഞ്ച് സോണിൽ ടാക്സി, കാബ് എന്നിവ അനുവദനീയമാണ്. ഡ്രൈവറും ഒരു യാത്രക്കാരനും മാത്രമാണ് അനുവദനീയം. അനുവദിനീയമായ ആവശ്യങ്ങൾക്കായി വ്യക്തികൾക്കും വാഹനങ്ങൾക്കും മറ്റ് ജില്ലകളിലേക്ക് പോകാവുന്നതാണ്.

19. ഗ്രീൻ സോണുകളിൽ രാജ്യം മുഴുവനായി നിരോധിച്ച കാര്യങ്ങൾ ഒഴികെ ബാക്കി എല്ലാം തുറന്നു പ്രവർത്തിക്കുന്നത് ആയിരിക്കും. ഇവിടെ, ബസുകൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. പക്ഷേ, 50 ശതമാനം സീറ്റിംഗ് കപാസിറ്റിയേ ഉപയോഗിക്കാൻ പാടുള്ളൂ.

മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19 ലോക്ക്ഡൗൺ | വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുതന്നെ; റെഡ് സോണുകളിൽ കാറുകളിൽ ഡ്രൈവറെ കൂടാതെ രണ്ടുപേർക്ക് കൂടി യാത്ര ചെയ്യാം
Open in App
Home
Video
Impact Shorts
Web Stories