• HOME
 • »
 • NEWS
 • »
 • film
 • »
 • 'എനിക്കറിയാം, ഞങ്ങൾക്കൊപ്പം വേദനിക്കുന്ന ലക്ഷക്കണക്കിന് പേരുണ്ട്'; ഇർഫാന്റെ വിയോഗത്തിൽ ഭാര്യ

'എനിക്കറിയാം, ഞങ്ങൾക്കൊപ്പം വേദനിക്കുന്ന ലക്ഷക്കണക്കിന് പേരുണ്ട്'; ഇർഫാന്റെ വിയോഗത്തിൽ ഭാര്യ

ഞാന‍ും ഇർഫാനും തമ്മിലുള്ളത് ഒരു ദാമ്പത്യമായിരുന്നില്ല. കൂടിച്ചേരലായിരുന്നു. ഒരു വഞ്ചിയിൽ ഞാനും എന്റെ കൊച്ചു കുടുംബവും.

ഇർഫാൻ ഖാനും കുടുംബവും

ഇർഫാൻ ഖാനും കുടുംബവും

 • Last Updated :
 • Share this:
  സിനിമാ പ്രേമികളെ ദുഃഖത്തിലാഴ്ത്തിയ രണ്ട് ദിവസങ്ങളാണ് കടന്നു പോയത്. ബുധനാഴ്ച്ച ഇന്ത്യൻ സിനിമയുടെ അഭിമാനമായ ഇർഫാൻ ഖാൻ യാത്രപോയി. തൊട്ടടുത്ത ദിവസം ബോളിവുഡിലെ റൊമാന്റിക് ഹീറോ ഋഷി കപൂറും വിട പറഞ്ഞു.

  ന്യൂറോ എൻഡോക്രൈൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു ഇർഫാൻ ഖാൻ. വൻകുടലിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം ബുധനാഴ്ച്ചയോടെയാണ് യാത്രയായത്.

  ഇർഫാന്റെ വിയോഗത്തിൽ ഭാര്യ സുദാപായുടെ കുറിപ്പ്,

  ലോകം മുഴുവൻ അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുമ്പോൾ എങ്ങനെയാണ് എനിക്ക് കുടുംബത്തിന്റെ കുറിപ്പായി മാത്രം ഇതിനെ എഴുതാൻ കഴിയുക? ഞങ്ങളുടെ മാത്രം നഷ്ടമായി ഇതിനെ എങ്ങനെ എനിക്ക് അനുഭവിക്കാൻ കഴിയും. എല്ലാവരോടുമായി എനിക്ക് പറയാനുള്ളത് ഈ ശൂന്യതയെ നഷ്ടമായി കാണരുത്, നേട്ടമായി കാണാം. അദ്ദേഹം നമ്മെ പഠിപ്പിച്ച കാര്യങ്ങൾ നമ്മുടെ നേട്ടമാണ്. ഇപ്പോൾ നമ്മൾ അത് യഥാർഥത്തിൽ നടപ്പിലാക്കാനും വികസിപ്പിച്ചെടുക്കാനും തുടങ്ങണം. എങ്കിലും ആളുകൾക്ക് അറിയാത്തെ കുറച്ച് കാര്യങ്ങളിൽ ഞാൻ വ്യക്തത വരുത്തുകയാണ്.

  ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. എങ്കിലും ഇർഫാന്റെ വാക്കുകൾ കടമെടുത്ത് ഇതിനെ മാജിക്കൽ എന്നു പറയുകയാണ്. അദ്ദേഹം ഇവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും, അങ്ങനെ കാണാനാണ് അദ്ദേഹത്തിന് ഇഷ്ടം. അദ്ദേഹം ഒരിക്കലും കാര്യങ്ങളെ ഒറ്റ വീക്ഷണകോണിൽ കാണാൻ ഇഷ്ടപ്പെട്ടിരുന്നില്ല.
  BEST PERFORMING STORIES:അതിഥി തൊഴിലാളികൾക്കായി കേരളത്തിൽനിന്നുള്ള ആദ്യ ട്രെയിൻ ഇന്ന് വൈകീട്ട് [NEWS]

  അപസ്വരത്തിലോ ബഹളത്തിലോ എന്തിലുമാകട്ടെ, എല്ലാത്തിലും അദ്ദേഹത്തിന് ഒരു താളമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ആ താളത്തിനനുസരിച്ച് എനിക്കും ആടേണ്ടിയും പാടേണ്ടിയും വന്നു. പൂർണതയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ കാരണം എനിക്കും സാധാരണ രീതിയിൽ ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. അദ്ദേഹത്തോട് എനിക്കുള്ള ഒരേയൊരു നീരസവും ഇതാണ്.

  അഭിനയത്തിന്റെ മാസ്റ്റർക്ലാസ് ആയിരുന്നു ഞങ്ങളുടെ ജീവിതം തന്നെ. "ക്ഷണക്കാത്തെ അതിഥി"യുടെ നാടകീയമായ കടന്നുവരവോടെ അപശ്രുതിയിലും താളം കണ്ടെത്താൻ ഞാൻ പഠിച്ചു. മികച്ച തിരക്കഥ പോലെയാകണം ഡോക്ടറുടെ റിപ്പോർട്ട് എന്ന് ഞാൻ ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ പ്രകടനം മികച്ചതാകാൻ ഒരു കാര്യം പോലും വിട്ടുപോകാതിരിക്കാൻ ഞാൻ ശ്രമിച്ചു.
  Break the Chain എന്നു പണ്ടേ പറഞ്ഞ മച്ചാന്റെ പേരിൽ ആശംസകൾ! [NEWS]

  ഈ യാത്രയിൽ അത്ഭുതപ്പെടുത്തുന്ന ഒരുപാട് മനുഷ്യരെ ഞങ്ങൾ കണ്ടു. ആ പട്ടിക അവസാനമില്ലാത്തതാണ്. എങ്കിലും ചിലരെ കുറിച്ച് ഞാൻ പറയാതെ പോകരുത്. അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ നിതേഷ് റോഹ്തോഗി(മാക്സ് ഹോസ്പിറ്റൽ സാകേത്) ആദ്യഘട്ടത്തിൽ ഞങ്ങളുടെ കൈ പിടിച്ചത് അദ്ദേഹമായിരുന്നു. ഡോ. ഡാൻ ക്രെൽ(യുകെ), ഡോ. ശിദ്രാവി(യുകെ), അന്തകാരത്തിൽ എന്റെ വഴിവിളക്കും ഹൃദയമിടിപ്പുമായ ഡോ. സെവിന്തി ലിമായോ(കോകിലാ ബെൻ ഹോസ്പിറ്റൽ).

  അത്ഭുതകരവും മനോഹരവും വേദനാജനകവും ത്രസിപ്പിച്ചതുമായി ഈ യാത്രയെ കുറിച്ച് വിവരിക്കുക ബുദ്ധിമുട്ടാണ്. കഴിഞ്ഞു പോയ രണ്ടര വർഷത്തെ ഒരു ഇടവേളയായാണ് ഞാൻ കാണുന്നത്. അതിന് അതിന്റേതായ തുടക്കവും മധ്യഭാഗവും പര്യവസാനവുമുണ്ടായിരുന്നു. ഇർഫാന് ഒരു ഓർക്കസ്ട്ര നടത്തുന്നയാളുടെ റോളായിരുന്നു അതിൽ. 35 വർഷം നീളുന്ന ഒന്നിച്ചുള്ള യാത്രയിൽ അത് വേറിട്ട് നിൽക്കുന്നു.

  ആക്ഷേപിക്കാൻ യുഡിഎഫിന് എന്ത് അർഹത? 'സർക്കാരിന്റെ ധൂർത്ത്' ആരോപണങ്ങൾക്ക് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി [NEWS]

  ഞാന‍ും ഇർഫാനും തമ്മിലുള്ളത് ഒരു ദാമ്പത്യമായിരുന്നില്ല. കൂടിച്ചേരലായിരുന്നു. ഒരു വഞ്ചിയിൽ ഞാനും എന്റെ കൊച്ചു കുടുംബവും. എന്റെ രണ്ട് മക്കൾ, ബാബിലും അയാനും രണ്ട് വശങ്ങളിലിരുന്ന് വഞ്ചി തുഴയുന്നു. "അങ്ങോട്ടല്ല, ഇങ്ങോട്ട്" എന്നൊക്കെ പറഞ്ഞ് ഇർഫാനാണ് അവർക്ക് നിർദേശങ്ങൾ നൽകുന്നത്. പക്ഷേ, ജീവിതം സിനിമയല്ലല്ലോ, അതിൽ റീട്ടേക്കുകളില്ല. ഈ കൊടുങ്കാറ്റിലും എന്റെ മക്കൾ അവരുടെ അച്ഛന്റെ നിർദേശങ്ങൾ മനസ്സിൽവെച്ച് വഞ്ചി മുന്നോട്ടുകൊണ്ടുപോകണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുകയാണ്.

  പറ്റുമെങ്കിൽ അച്ഛൻ പറഞ്ഞു തന്ന പാഠങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് സ്വയം തോന്നുന്നതിനെ മുറുകെ പിടിക്കാനാണ് ഞാൻ എന്റെ മക്കളോട് പറഞ്ഞത്.

  ബാബിൽ: "അനിശ്ചിത്വത്തിന്റെ നൃത്തിന് മുന്നിൽ കീഴടങ്ങാൻ പഠിക്കുക, പ്രപഞ്ചത്തിൽ നിങ്ങളുടെ വിധിയിൽ വിശ്വസിക്കുക."

  അയാൻ: "മനസ്സിനെ നിയന്ത്രിക്കാൻ പഠിക്കുക, നിങ്ങളെ നിയന്ത്രിക്കാൻ മനസ്സിനെ അനുവദിക്കാതിരിക്കു"
  First published: