ICC Test Ranking: മൂന്നര വർഷത്തിനുശേഷം ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി; ഓസീസ് ഒന്നാമത്
- Published by:Anuraj GR
- news18-malayalam
Last Updated:
ICC Test Ranking: ടെസ്റ്റ്, ടി 20 റാങ്കിംഗിൽ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തെത്തി. 2016 ഒക്ടോബറിന് ശേഷം ആദ്യമായി ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനത്ത് നിന്ന് ഇന്ത്യ പുറത്തായി
ടെസ്റ്റ്, ടി 20 ക്രിക്കറ്റ് റാങ്കിംഗിൽ ഓസ്ട്രേലിയ ഒന്നാമതെത്തി. വെള്ളിയാഴ്ച പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ഏകദിന റാങ്കിംഗിൽ ഇംഗ്ലണ്ട് തന്നെയാണ് മുന്നിൽ നിൽക്കുന്നത്.
ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ മറികടന്ന ഓസ്‌ട്രേലിയ 116 റേറ്റിങ്ങ് പോയിന്‍റുമായാണ് ഒന്നാമതെത്തിയത്. ന്യൂസിലൻഡ് (115) രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ മൂന്നരവർഷമായി ഒന്നമതായിരുന്ന ഇന്ത്യ 114 പോയിന്റുമായിഇപ്പോൾ മൂന്നാം സ്ഥാനത്താണ്. ഇംഗ്ലണ്ടാണ് നാലാമത്. ശ്രീലങ്ക അഞ്ചാം സ്ഥാനത്താണ്.
2003ൽ ടെസ്റ്റ് റാങ്കിങ് ആരംഭിച്ചെങ്കിലും വർഷങ്ങളോളം ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളായിരുന്നു ആദ്യ രണ്ടു സ്ഥാനം പങ്കിട്ടിരുന്നത്. 2016ലാണ് ഇന്ത്യ ആദ്യമായി ഒന്നാമതെത്തിയത്. മൂന്നരവർഷത്തോളം ഒന്നാം സ്ഥാനത്ത് തുടരാനും ടീം ഇന്ത്യയ്ക്ക് സാധിച്ചു.
2016-17 ൽ ഇന്ത്യ 12 ടെസ്റ്റുകളിൽ വിജയിക്കുകയും ഒരു ടെസ്റ്റ് തോൽക്കുകയും ചെയ്തതോടെയാണ് ഒന്നാം സ്ഥാനം ഇന്ത്യയെ തേടിയെത്തിയത്. ഇക്കഴിഞ്ഞ സീസണിൽ അഞ്ച് ടെസ്റ്റ് പരമ്പരകളിൽ ജയിച്ചതോടെയാണ് ഓസ്ട്രേലിയ ഒന്നാമതെത്തിയത്. ഇതേ കാലയളവിൽ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയോടും ഇന്ത്യയോടും മാത്രമാണ് തോറ്റത്.
advertisement
അതേസമയം ടെസ്റ്റ് റാങ്കിങ്ങിൽ എട്ട് റേറ്റിങ് പോയിന്റുകൾ ഇടിഞ്ഞതോടെ ദക്ഷിണാഫ്രിക്ക ആറാം സ്ഥാനത്തായി. അവരുടെ ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിങ്ങാണിത്. 2019 ഫെബ്രുവരി മുതൽ ശ്രീലങ്ക, ഇന്ത്യ, ഇംഗ്ലണ്ട് എന്നിവർക്കെതിരേ കളിച്ച ഒമ്പത് ടെസ്റ്റുകളിൽ എട്ടും അവർ തോറ്റു.
അതേസമയം ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഇപ്പോഴും മുന്നിലാണ്, മികച്ച ഒമ്പത് ടെസ്റ്റ് ടീമുകൾ വീതം ആറ് പരമ്പരകൾ അടങ്ങുന്നതാണ് ലീഗ്.
ഐസിസി ഏകദിന ടീം റാങ്കിംഗിൽ ലോക ചാമ്പ്യൻമാരായ ഇംഗ്ലണ്ട് (127) ആണ് ഒന്നാമത്. 119 പോയിന്‍റോടെ ഇന്ത്യ രണ്ടാമതും 116 പോയിന്‍റുമായി ന്യൂസിലാൻഡ് മൂന്നാം സ്ഥാനത്തുമാണ്.
advertisement
TRENDING:Covid 19 | 130 കോടി ജനങ്ങളുള്ള മഹാരാജ്യത്ത് മൂന്നുമാസത്തിനിടെ മരണം 1000; ഇന്ത്യ എന്താണ് ചെയ്യുന്നത്? [NEWS]ആക്ഷേപിക്കാൻ യുഡിഎഫിന് എന്ത് അർഹത? 'സർക്കാരിന്റെ ധൂർത്ത്' ആരോപണങ്ങൾക്ക് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി [NEWS]സ്വത്ത് തർക്കം: കുടുംബത്തിലെ ആറു പേരെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പൊലീസിൽ കീഴടങ്ങി [NEWS]
അതേസമയം ടി 20 ഐ ടീം റാങ്കിംഗിൽ ധാരാളം മാറ്റങ്ങളുണ്ട്. 2011 ൽ ടി 20 ഐ റാങ്കിംഗ് നിലവിൽ വന്നതിന് ശേഷം ആദ്യമായായി ഓസ്‌ട്രേലിയ (278) ഒന്നാമതെത്തി. 2018 ജനുവരിയിൽ ന്യൂസിലൻഡിനെ മറികടന്ന് 27 മാസത്തോളം ഒന്നാമതായിരുന്ന പാകിസ്ഥാൻ ഇപ്പോൾ 260 പോയിന്റുമായി നാലാം സ്ഥാനത്താണ്. 268 പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
advertisement
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 84 രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനിസ്ഥാൻ ഏഴാം സ്ഥാനത്ത് നിന്ന് പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബൾഗേറിയയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 12 മാസം മുമ്പ് ആഗോള ടി 20 ഐ റാങ്കിംഗ് ആരംഭിച്ചപ്പോൾ 80 ടീമുകളായിരുന്നു റാങ്കിങ് പട്ടികയിൽ ഉണ്ടായിരുന്നത്. അതിനുശേഷം ഏഴ് ടീമുകൾ പട്ടികയിൽ ചേർന്നു (ബെർമുഡ, കേമാൻ ദ്വീപുകൾ, ഇറ്റലി, നോർവേ, പോർച്ചുഗൽ, റൊമാനിയ, തുർക്കി). പിന്നീട് മൂന്ന് രാജ്യങ്ങൾക്ക് റാങ്കിംഗ് പട്ടികയിൽ ഇടം നഷ്ടപ്പെട്ടു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 01, 2020 2:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC Test Ranking: മൂന്നര വർഷത്തിനുശേഷം ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി; ഓസീസ് ഒന്നാമത്